തള്ളാനും കൊള്ളാനുമാകാതെ തുഷാര്‍ വെള്ളപ്പള്ളി... ബിജെപിയെ പ്രതിരോധത്തിലാക്കി രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി; പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തി; തോല്‍വിയില്‍ ഉത്തരവാദിത്തമില്ല

സഖ്യകക്ഷിയായ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പാലായില്‍ ബിജെപി വോട്ടുകച്ചവടം നടത്തിയെന്നും പരാജയപ്പെട്ടപ്പോള്‍ ബിജെപി ബിഡിജെഎസിന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവയ്ക്കുകയാണെന്നും തുഷാര്‍ ആരോപിച്ചു.
ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്നു വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്എന്‍ഡിപിക്കോ ബിഡിജെഎസിനോ അല്ല. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി യോഗത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പോലും പങ്കെടുത്തില്ല. ഫോണില്‍ പോലും വിളിച്ചില്ലെന്നും തുഷാര്‍ ആരോപിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്നാണ് ചില ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എസ്എന്‍ഡിപിയുടെ ശാഖാ യോഗത്തിലോ യോഗങ്ങളിലോ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നു പറഞ്ഞിട്ടില്ല. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha





















