Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...


പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..


വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..


സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..


കാലിഫോര്‍ണിയയിൽ 38-കാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു..പ്രണയം നിരസിച്ചതിന് പക..പ്രതിയും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു...നടുക്കത്തോടെ പ്രവാസികൾ..

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

14 SEPTEMBER 2026 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത..ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്...

പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..

വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

പഴ്സനല്‍ സ്റ്റാഫുകളുടെ എണ്ണത്തെ ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ തര്‍ക്കം തുടരുകയാണ്. പിണറായി സര്‍ക്കാര്‍ 787 സ്റ്റാഫുകളെ നിയമിച്ചെന്ന് വി.ഡി സതീശന്‍ ആരോപിച്ചപ്പോള്‍ അഞ്ഞൂറില്‍ താഴയെ ഉള്ളെന്നായിരുന്നു പിണറായിയുടെ മറുപടി. എന്നാല്‍ പിണറായിയുടെ കണക്ക് തെറ്റാണെന്ന സൂചനയാണ് വിവരാവകാശ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. 2025 ഏപ്രിലില്‍ പിണറായി സര്‍ക്കാര്‍ തന്നെ തന്ന വിവരാവകാശ രേഖയാണ് അദേഹത്തിന് തിരിച്ചടിയാകുന്നത്.

 

എൽഡിഎഫ് കാലത്ത് നിയമിച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞ കണക്കുകൾ തെറ്റാണെന്നു വിവരാവകാശ രേഖകൾ. രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചെന്നാണ് അദ്ദേഹത്തിന്റെ കാലത്ത് പുറത്തുവിട്ട വിവരാവകാശ രേഖകളിൽ പറയുന്നത്.എന്നാൽ, ഇവരെല്ലാം ഒരേസമയം ജോലി ചെയ്തവരല്ല. ചിലർ ഇടയ്ക്ക് രാജിവച്ചു. ഏതാനും പേർ മരിച്ചുപോയി. ഇവരെ ഒഴിവാക്കിയാൽ, ഒരേസമയം ജോലി ചെയ്തവരുടെ എണ്ണം 610 ആണ്.

ഒരേ സമയം 610 പേര്‍ പഴ്സനല്‍ സ്റ്റാഫായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും ഒപ്പമുണ്ടായിരുന്നു. അങ്ങിനെ വരുമ്പോള്‍ ഈ രണ്ട് കണക്കും അഞ്ഞൂറില്‍ താഴെയെന്ന പിണറായി വിജയന്‍റെ അവകാശവാദത്തെ പൊളിക്കുന്നതാണ്.തന്റെ കാലത്ത് അഞ്ഞൂറിൽ താഴെ പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണത്തിനു പിന്നാലെ പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത്.പിണറായി സർക്കാർ 787 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചെന്നായിരുന്നുമുഖ്യമന്ത്രി വി.ഡി.സതീശന്റെ ആരോപണം.

 

പിണറായി വിജയൻ ഇതു തള്ളിയതിനു പിന്നാലെ, താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 2025 ഏപ്രിലിൽ എൽഡിഎഫ് സർക്കാർ പുറത്തുവിട്ട കണക്കാണ് പിണറായി വിജയന്റെതന്നെ അവകാശവാദം ഖണ്ഡിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയന്റെ സ്റ്റാഫിലുണ്ടായിരുന്നത് 35 പേർ.രണ്ടാം സര്‍ക്കാരില്‍ പിണറായി വിജയന്‍ ആകെ 43 പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചു. ചിലര്‍ ഇടയ്ക്ക് മാറിയതുകൊണ്ട് ഒരേ സമയം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് 35 പേരാണ്

 

മന്ത്രിമാരിൽ പി.എ.മുഹമ്മദ് റിയാസ് 36 പേരെ ആകെ നിയമിച്ചപ്പോൾ ഒരേസമയം 24 പേരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.നിയമമന്ത്രിയായിരിക്കെ പി.രാജീവ് ആകെ നിയമിച്ചത് 27 പേരെ. ഒരേസമയം 25 പേർ സ്റ്റാഫിലുണ്ടായിരുന്നു.വി.ശിവൻകുട്ടി– 31, വി.എൻ.വാസവൻ– 35, കെ.എൻ.ബാലഗോപാൽ– 26, കെ.രാജൻ– 26, ജി.ആർ.അനിൽ– 31, ജെ.ചിഞ്ചുറാണി –30, പി.പ്രസാദ്– 29 എന്നിങ്ങനെയാണ് മറ്റു മന്ത്രിമാരുടെ സ്റ്റാഫ് നിയമനങ്ങൾ.രണ്ടര വർഷം കഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനത്തുനിന്ന് മാറിയ ആന്റണി രാജു 25 പേരെയും

 

അഹമ്മദ് ദേവർകോവിൽ 26 പേരെയും നിയമിച്ചിരുന്നു. ഇവർ രാജിവച്ചതോടെ ഇൗ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ പൂർണമായി മാറ്റിഇത്തവണ അധികാരത്തിൽ വന്നതിന് ശേഷം വി ഡി സതീശൻ രണ്ടുവർഷം കഴിയുമ്പോൾ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെൻഷന് അർഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിർദേശം മന്ത്രിമാർക്ക് നൽകിയിരുന്നു . പുതിയനിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഏർപ്പെടുത്തില്ല. നിലവിൽ നാലുവർഷത്തിൽ കുറവുള്ള സർവീസിന് പെൻഷൻ ലഭിക്കുന്നവർക്ക് അത് തുടർന്നും ലഭിക്കും.

 

മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് വിപ്പ് തുടങ്ങിയ പദവികളിലുള്ളവരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കുന്നത് കേരളത്തിൽ മാത്രമാണ്. സുപ്രീംകോടതിയും സി.എ.ജി.യും ഈ സമ്പ്രദായത്തെ മുൻപ്‌ വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മിഷൻ നാലുവർഷമെങ്കിലും ബാധകമാക്കണമെന്ന് ശുപാർശനൽകിയെങ്കിലും മുൻസർക്കാർ അത് സ്വീകരിച്ചിരുന്നില്ല.

കേന്ദ്രത്തിൽ കാബിനറ്റ് മന്ത്രിമാർക്ക് 15 പേരെയേ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാനാവു. തമിഴ്‌നാട്ടിൽ ഒരാളെമാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവർ സർക്കാർ സർവീസിലുള്ളവരായിരിക്കണം. കർണാടകയിൽ 14 പേരെ സ്വന്തംനിലയിൽ വെക്കാം. കേരളത്തിൽ 25 പേരെ പേഴ്‌സണൽ സ്റ്റാഫാക്കാം. അതിൽ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം.മിനിമം പെൻഷനായി 4750 രൂപയെങ്കിലും നിലവിൽ ലഭിക്കും. ഏതാണ്ട് നാനൂറോളം പേർ വിവിധ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ രാഷ്ട്രീയപരമായി നിയമിക്കപ്പെടാറുണ്ട്.

 

ചെറുപ്രായത്തിൽ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാകുകയും ജീവിതകാലം മുഴുവനും പെൻഷന് അർഹതനേടുകയും ചെയ്യുന്നതാണ് ഈ സമ്പ്രദായം പൊതുസമൂഹത്തിൽ വിമർശിക്കപ്പെടാൻ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടയെടുത്തോളൂ, മഴ കനക്കും  (3 minutes ago)

NSS എന്‍.എസ്.എസ് ആസ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രി  (6 minutes ago)

VSSC യ്ക്ക് മുകളിൽ ഡ്രോൺ  (14 minutes ago)

CPIM ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയില്ല..  (19 minutes ago)

USൽ ഇന്ത്യക്കാരിയെ കൊന്നു..  (34 minutes ago)

വി ഡി യുടെ കണക്കുകൾ..  (44 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (1 hour ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (3 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (3 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (4 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

Malayali Vartha Recommends