ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാനായി റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു. റഷ്യയുടെ പ്രമുഖ റെയിൽവെ നിർമാണ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിംഗ് (ടിഎംഎച്ച്) മണിക്കൂറിൽ 360 കിലോമീറ്റർ വേഗതയുള്ള ഇവോൾഗ എഫ്ജി അതിവേഗ ട്രെയിൻ ഇന്ത്യയിൽ സംയുക്തമായി നിർമിക്കാനായി താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു.
ഇന്ത്യയുമായുള്ള നിലവിലെ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ പുതിയ നീക്കം. റഷ്യൻ എഞ്ചിനീയറിംഗ്, ശാസ്ത്രീയ വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്തി അതിവേഗ റെയിൽവെ സാങ്കേതിക വിദ്യയിൽ സംയുക്ത ഗവേഷണവും വികസനവുമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha

























