വി.എസ്.എസ്.സിയിൽ അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍..തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു..കൂട്ടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ..

വീണ്ടും ഡ്രോൺ..തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി.എസ്.എസ്.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതന്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ തുമ്പ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം. റോക്കറ്റ് വിക്ഷേപണകേന്ദ്രവും ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണലും ഉള്‍പ്പെടുന്ന കേന്ത്ര സ്‌പേസ് ഏജന്‍സിയുടെ അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വി.എസ്.എസ്.സി. കോമ്പൗണ്ടിലെ ചിത്തിര നഗര്‍ ഭാഗത്തുനിന്നാണ് അജ്ഞാത ഡ്രോണ്‍ ഉയര്‍ന്നുവന്നതെന്നാണ് പ്രാഥമിക നിഗമനം. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള ക്യാമ്പസിനുള്ളിലെ 110 കെ.വി. സബ്‌സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് ഉദ്ദേശം 10 മീറ്ററോളം ഉള്ളിലേക്ക് ഡ്രോണ്‍ പറന്നെത്തിയതായി പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ വട്ടമിട്ടു പറന്നത് സുരക്ഷാ ജീവനക്കാര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചു.
ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും തുമ്പ പോലീസും തദ്ദേശീയ പ്രദേശങ്ങളില്‍ തല്‍ക്ഷണം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചയാളെ കണ്ടെത്താനായില്ല. തിരുവനന്തപുരം ജില്ലയിലെ തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്റർ (VSSC), ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗവേഷണ-വികസന കേന്ദ്രങ്ങളിലൊന്നാണ്.
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ പ്രോഗ്രാമുകൾക്കാവശ്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും രൂപകൽപ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും ഇവിടെയാണ്. അതീവ പ്രാധാന്യമുള്ള കേന്ദ്രമായതിനാൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് ഇവിടുത്തെ സ്‌പേസ് മ്യൂസിയം സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
വിഎസ്എസ്‌സിയുടെ പൂർണ്ണമായ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. കവാടങ്ങളിൽ കടുത്ത സുരക്ഷാ പരിശോധനകൾക്ക് (Body Frisking & ID Verification) ശേഷമേ സന്ദർശകരെ കടത്തിവിടൂ. സുരക്ഷാ കാരണങ്ങളാൽ കാമ്പസിനകത്ത് എവിടെയും ചിത്രങ്ങളോ വീഡിയോകളോ പകർത്താൻ പാടില്ല. സന്ദർശകർക്കായി പാർക്കിംഗ് ഏരിയയ്ക്ക് സമീപം പ്രത്യേക ഫോട്ടോ സ്പോട്ട് ഒരുക്കിയിട്ടുണ്ട്ചിത്തിര നഗര്‍, തുമ്പ, പൗണ്ട് കടവ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം പോലീസിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. ഡ്രോണ്‍ പെട്ടെന്ന് തന്നെ ആകാശത്തുനിന്ന് അപ്രത്യക്ഷമായത് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























