Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാക്കിയിട്ടതെല്ലാം പോലീസല്ല..സഖാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി..മേയറെ ആഭ്യന്തരമന്ത്രിയാക്കി പോസ്റ്റ്..പക്ഷെ നാണംകെട്ടു..ഒടുവിൽ പോസ്റ്റ് മുക്കിയോടി..

14 SEPTEMBER 2026 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളം..രണ്ടാം പിണറായി സർക്കാർ ആകെ 715 പേരെ പഴ്സനൽ സ്റ്റാഫിൽ നിയമിച്ചു..ഖജനാവിൽ നിന്ന് ഒഴുകുന്നത് കോടികൾ..

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു

കാക്കിയിട്ടതെല്ലാം പോലീസ് അല്ലെന്ന അടിസ്ഥാന വിവരം പോലും തിരിച്ചറിയാതെ നടത്തിയ വിലകുറഞ്ഞ രാഷ്ട്രീയ ആരോപണമാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ സൈബര്‍ പോരാളികളെയും പ്രമുഖ നേതാക്കളെയുംഒരേപോലെനാണംകെടുത്തിയിരിക്കുന്നത്.തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് കാക്കി യൂണിഫോം ധരിച്ച ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കുന്ന ചിത്രവും വീഡിയോയും പങ്കുവെച്ചായിരുന്നു സൈബര്‍ ഇടങ്ങളില്‍ സി.പി.എം വ്യാജപ്രചാരണം അഴിച്ചുവിട്ടത്.ബി.ജെ.പിക്കാരനായ മേയര്‍ പോലീസിന്റെ യോഗം വിളിച്ചെന്നും,

നിലവില്‍ കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ബി.ജെ.പിയാണെന്നുമായിരുന്നു ഇക്കൂട്ടരുടെ ആരോപണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്ര ഉയര്‍ത്തിയായിരുന്നു വ്യാജ പ്രചരണം. രാജേഷിനെ ഏല്‍പ്പിച്ച് ചെന്നിത്തല പോയി എന്നതായിരുന്നു ആ പ്രചരണം.എന്നാല്‍, പ്രചരിക്കപ്പെട്ട ചിത്രത്തിലുണ്ടായിരുന്നത് പോലീസ് ഉദ്യോഗസ്ഥരായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടമാരും ആരോഗ്യവിഭാഗത്തിലെ മറ്റ് ജീവനക്കാരുമായിരുന്നു അവര്‍.

 

കഴിഞ്ഞ ആഴ്ച നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് മുന്നോടിയായി മേയര്‍ വിളിച്ചുചേര്‍ത്ത ഔദ്യോഗിക യോഗത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്.കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഭരണഘടനാപരമായി മേയര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. ഇത് തിരിച്ചറിയാതെ കാക്കി വസ്ത്രം കണ്ടതോടെ അത് പോലീസാണെന്ന് ധരിച്ച് വ്യാജപ്രചാരണം തുടങ്ങുകയായിരുന്നു.

 

ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന പ്രമുഖ നേതാവ് കെ.എസ്. അരുണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ഫോട്ടോ പങ്കുവെച്ച് ആഭ്യന്തരവകുപ്പിനെയും സര്‍ക്കാരിനെയും പരിഹസിക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. 'ശരിക്കും ഇപ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി ആരാണ്?' എന്ന ചോദ്യത്തോടെയായിരുന്നു അരുണ്‍ കുമാര്‍ പോസ്റ്റിട്ടത്.എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ ഭീമാബദ്ധം തിരിച്ചറിഞ്ഞതോടെ പോസ്റ്റ് മുക്കി തടിതപ്പാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും, ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സി.പി.എം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.

 

ഇത്തരത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ നിയമപരമായി ആരെങ്കിലും പരാതി നല്‍കിയാല്‍ പാര്‍ട്ടി നേതാക്കള്‍ വരെ ഗുരുതരമായ നിയമക്കുരുക്കില്‍ അകപ്പെടുമെന്ന അവസ്ഥയാണ്., ഹെൽത്ത് ഇൻസ്പെക്ടർമാർ (Health Inspectors) പോലീസുകാരല്ല. ഇവർ രണ്ട് വ്യത്യസ്ത സർക്കാർ വകുപ്പുകളിൽ, തികച്ചും വ്യത്യസ്തമായ ചുമതലകളോടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ്. പൊതുജനങ്ങൾക്കിടയിൽ പലപ്പോഴും ഉണ്ടാകാറുള്ള ഒരു തെറ്റിദ്ധാരണയാണിത്.

പക്ഷെ ഒരു പോസ്റ്റ് ഒക്കെ ഇടുമ്പോൾ ഒന്ന് ശ്രദ്ധിക്കണ്ടേ...അതും മേയർക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ വകുപ്പ് ആരോഗ്യ വകുപ്പ് (Health Department)അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് (Corporation/Municipality/Panchayat).ആണ് . പൊതുജനാരോഗ്യം, സ്ഥാപനങ്ങളിലെ ശുചിത്വം, പകർച്ചവ്യാധി നിയന്ത്രണം, മാലിന്യ നിർമ്മാജനം എന്നിവ ഉറപ്പുവരുത്തുക.ഇതാണ് പ്രധാന ചുമതല .അറസ്റ്റ് ചെയ്യാൻ അധികാരമില്ല. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മാത്രമേ സാധിക്കൂ.

 

'ഇൻസ്പെക്ടർ' എന്ന വാക്ക് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളും പോലീസ് ഇൻസ്പെക്ടറെയാണ് ഓർക്കുന്നത്. എന്നാൽ 'ഇൻസ്പെക്ഷൻ' (പരിശോധന) നടത്തുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് ഇവർക്ക് ഹെൽത്ത് ഇൻസ്പെക്ടർ എന്ന് പേര് നൽകിയിരിക്കുന്നത്. ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും വലിപ്പമില്ലാത്ത മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തുമ്പോഴും മറ്റും ഇവർ കർശനമായി പരിശോധന നടത്തുകയും പിഴ ഈടാക്കുകയും ചെയ്യാറുണ്ട്. ഈ കർശന സ്വഭാവം കാണുമ്പോൾ പലരും ഇവരെ പോലീസുകാരായി തെറ്റിദ്ധരിക്കാറുണ്ട്.അത് തന്നെയാണ് ഇവിടെ നേതാക്കൾക്കും പറ്റിയ അബദ്ധം. ഏതായാലും പോസ്റ്റും മുക്കി കണ്ടം വഴിയോടി 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി ഡി യുടെ കണക്കുകൾ..  (7 minutes ago)

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (43 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends