എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...

സിഎംആർഎൽ-എക്സാലോജിക് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ വേഗത്തിലാക്കുന്നു. കമ്പനി ജനറൽ മാനേജർ മനോഹർദാസിനെ ഇ ഡി നാളെ ചോദ്യം ചെയ്യും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട് ഇ ഡി നൽകിയ 25 പേജ് റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്. വരും മണിക്കൂറുകളിൽ കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























