പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.. ഊഷ്മളമായി സ്വീകരിച്ച് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ..

വി ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എൻ എസ് എസുമായി അത്ര നല്ല ചേർച്ചയില്ലാതെ ആണ് പോകുന്നത് .ഇപ്പോഴിതാ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ ജി. സുകുമാരന്‍ നായര്‍ ഷാള്‍ അണിയിച്ച് ഊഷ്മളമായി സ്വീകരിച്ചു.
ഉച്ചയ്ക്ക് 12.30-ടെയാണ് മന്ത്രി പെരുന്നയിലെത്തിയത്. രാവിലെ കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തില്‍ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്ക് പോകുന്ന വഴിയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എന്‍. ഷംസുദ്ധീന്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തുന്നത്.ഏറ്റവും സൗഹൃദ പൂര്‍ണമായ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകണമെന്നും ആ നിലപാടുള്ള തങ്ങള്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദര്‍ശനത്തിന് പിന്നാലെ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് എന്‍.എസ്.എസ് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. നൂറ് കണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും മികച്ച നിലയില്‍ എന്‍.എസ്.എസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ചുള്ള ആശയങ്ങള്‍ പരസ്പരം കൈമാറുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശമെന്നും ഷംസുദ്ദീന്‍ വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സംഭാവന വഹിച്ച പ്രസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എന്‍. ഷംസുദ്ദീന്റെ വരവില്‍ വലിയ സന്തോഷമുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പ്രതികരിച്ചു. മുസ്ലിം സമുദായവുമായോ മുസ്ലിം ലീഗുമായോ യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























