താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി

ശ്രീലങ്കയെ ഫൈനലില്‍ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ താരമായത് ഷെഫാലി വര്‍മ. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടുകയും ചെയ്തു.
മത്സരത്തില്‍ ഷെഫാലി നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയാണ് കളം വിട്ടത്. 24 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ ഷെഫാലി വനിതാ ഏഷ്യാ കപ്പിലും ഫൈനലിലും അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന താരമായി മാറി.
സഹ ഓപ്പണറായ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന 2022ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ നേടിയ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ റെക്കോര്‍ഡാണ് ഷെഫാലി തിരുത്തിയത്. അന്ന് സ്മൃതി 25 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. ഫൈനലില്‍ 39 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം ഷെഫാലി 68 റണ്‍സ് വാരി. ഷെഫാലിയുടേയും സ്മൃതി മന്ധാനയുടേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha

























