കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്റ സന്ദര്‍ശിച്ചു... അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പി സൈമണിനൊപ്പമാണ് ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തിയത്

കൂടത്തായിലെ കൂട്ടകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്‌നാഥ് ബെഹ്റ സന്ദര്‍ശിച്ചു. വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ കിടന്നു എന്ന് പറയുന്ന മുറികളും അദ്ദേഹം കണ്ടു.അന്വേഷണ ഉദ്യോഗസ്ഥന്‍ റൂറല്‍ എസ്.പി സൈമണിനൊപ്പമാണ് ബെഹ്റ പൊന്നാമറ്റം വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.
അന്വേഷണ പുരോഗതി വിലയിരുത്താനും കൂടിയാണ് അദ്ദേഹം പൊന്നാമറ്റം വീട് സന്ദര്‍ശിച്ചത്. വീട് സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് പോയി. കൂടത്തായി കൂട്ടമരണത്തില്‍ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനു വേണ്ടിയാണ് ഈ തീരുമാനം.
കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അന്നമ്മ തോമസിന്റെ മരണം പേരാമ്പ്ര സി.ഐ കെ.കെ. ബിജുവും ടോം തോമസിന്റെ മരണം കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും മഞ്ചാടി മാത്യു കൊലപാതകം കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണനും ആല്‍ഫൈന്‍ കൊലപാതകം തിരുവമ്ബാടി സി.ഐ ഷാജു ജോസഫും താമരശ്ശേരി പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത സിലിയുടെ മരണം വടകര കോസ്റ്റല്‍ പൊലീസ് സി.ഐ ബി.കെ. സിജുവും അന്വേഷിക്കും.
https://www.facebook.com/Malayalivartha





















