Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍, ആവശ്യമായ പണവും വാഹനവും നല്‍കാമെന്ന് ബന്ധുവിനെകൊണ്ട് പറയിച്ചു, കൊലയാളികള്‍ എത്തിയപ്പോള്‍ ചാടിവീണത് പൊലീസ്!

17 OCTOBER 2019 11:17 AM IST
മലയാളി വാര്‍ത്ത

പെട്രോള്‍ പമ്പുടമയെ കൊന്ന കേസിലെ പ്രതി അന്‍സാര്‍ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചത് 'ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍ പണവും വാഹനവും വേണം' എന്ന ആവശ്യവുമായാണ്. പെരുമ്പിലാവിലെത്തിയാല്‍ പണവും കാറും കൈമാറാമെന്നു ബന്ധു അറിയിച്ചു. ഈ വാക്ക് വിശ്വസിച്ച പ്രതികള്‍ പമ്പുടമയുടെ കാര്‍ അങ്ങാടിപ്പുറത്തു റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച ശേഷം പെരുമ്പിലാവിലേക്കു വണ്ടി കയറി. പെരുമ്പിലാവില്‍ എത്തിയപ്പോള്‍  മുന്‍പു പറഞ്ഞതുപോലെ തന്നെ ബന്ധു കാറുമായി നില്‍ക്കുന്നു. സസന്തോഷം വണ്ടിയില്‍ കയറി രക്ഷപ്പെടാനൊരുങ്ങിയപ്പോള്‍ റൂറല്‍ പൊലീസ് സംഘം ചാടി വീണു പ്രതികളെ കീഴ്‌പ്പെടുത്തി. അപ്പോള്‍ മാത്രമാണ് പൊലീസിന്റെ തിരക്കഥയില്‍ വിരിഞ്ഞ കെണിയില്‍ കുടുങ്ങിയെന്ന് പ്രതികള്‍ക്കു മനസിലായത് !

ആറുമാസത്തോളം നീണ്ട നിരീക്ഷണത്തിനു ശേഷമാണ്, മുന്‍പു കാര്യമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പശ്ചാത്തലമൊന്നും ഇല്ലാത്ത മൂന്നംഗ സംഘം പമ്പുടമയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ തലേന്നു തന്നെ ദൗത്യം നടപ്പാക്കാന്‍ നോക്കിയെങ്കിലും മനോഹരന്‍ അതിവേഗത്തില്‍ കാറോടിച്ചു പോയതിനാല്‍ പ്രതികള്‍ക്കു പിന്നാലെ പായാനായില്ല. സംഭവദിവസം മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആദ്യം വണ്ടിവിട്ടത് പറവൂര്‍ വഴി കളമശേരി ഭാഗത്തേക്കാണ്. പൊലീസ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നെത്തിയാല്‍ വഴിതെറ്റിക്കാന്‍ വേണ്ടി ഫോണിലെ സിം കാര്‍ഡുകള്‍ കളമശേരിയില്‍ ഒടിച്ചുകളഞ്ഞു. ഈ ഭാഗത്തേക്ക് അന്വേഷണം കേന്ദ്രീകരിച്ചോളും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. കാറിന്റെ നമ്പര്‍ പ്ലേറ്റും ഊരിമാറ്റി.

മൃതദേഹവുമായി കാറില്‍ മലപ്പുറത്തേക്കു പുറപ്പെട്ടത് തിരികെ കയ്പമംഗലം വഴി തന്നെ ആയിരുന്നു. പോകുന്നവഴി മമ്മിയൂരില്‍ വഴിയരികില്‍ മൃതദേഹം തള്ളി. ബെംഗളൂരുവിലേക്കു കടക്കുകയെന്ന ലക്ഷ്യത്തോടെ അങ്ങാടിപ്പുറത്ത് കാര്‍ ഉപേക്ഷിച്ചു. പക്ഷേ, പൊലീസ് പരിശോധനയില്‍ കുടുങ്ങിയേക്കുമെന്ന തോന്നലിലാണ് ബന്ധുവിനെ വിളിച്ചു സഹായം അഭ്യര്‍ഥിക്കാന്‍ ശ്രമിച്ചത്. ഇതിനകം പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന കിട്ടിയിരുന്നതിനാല്‍ അവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള എല്ലാവരുടെയും നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. അടുത്ത ബന്ധുവിനെ വിളിച്ച് അന്‍സാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ബന്ധുവിനെ കൂട്ടി നേരെ പെരുമ്പിലാവിലേക്ക് അന്വേഷണ സംഘം കുതിച്ചു. പ്രതികളെ വിളിച്ചുവരുത്തി കയ്യോടെ പൊക്കി.

കളിത്തോക്ക് നെറ്റിയില്‍ വച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും കയ്യിലെടുത്തിട്ടില്ലെന്നു മനോഹരന്‍ സത്യം പറഞ്ഞു. മനോഹരന്റെ കൈവശം 15 ലക്ഷം രൂപയെങ്കിലും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ ആക്രമണം ആസൂത്രണം ചെയ്തത്. അതിനാല്‍, പറഞ്ഞതു വിശ്വാസം വരാതെ പ്രതികള്‍ വണ്ടിമുഴുവന്‍ അരിച്ചുപെറുക്കി. ആകെ കിട്ടിയത് മനോഹരന്റെ പോക്കറ്റിലുണ്ടായിരുന്ന 200 രൂപ മാത്രം. വണ്ടിക്കുള്ളില്‍ ഏതെങ്കിലും രഹസ്യ അറയിലായിരിക്കും പണം സൂക്ഷിച്ചിരിക്കുകയെന്ന ധാരണയില്‍ വണ്ടിയുടെ വിവിധ ഭാഗങ്ങള്‍ വെട്ടിപ്പൊളിക്കാന്‍ വരെ പ്രതികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍, മൃതശരീരവുമായി വണ്ടിയില്‍ അധികനേരം യാത്ര ചെയ്യുന്നത് അപകടമായേക്കും എന്ന കണക്കുകൂട്ടലില്‍ പൊളിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഡിഐജിയുടെ പത്രസമ്മേളനത്തിനിടെ ക്യാമറകള്‍ക്കു മുന്നില്‍ ഹാജരാക്കിയപ്പോള്‍ അന്‍സാര്‍ മുഖംമറച്ചും ശിരസുകുനിച്ചും നില്‍ക്കാന്‍ നോക്കി. എന്നാല്‍, മീശപിരിച്ചുകൊണ്ട് കൂസലില്ലാതെ നിന്ന സ്റ്റിയോ, 'തലപൊക്കിപ്പിടിക്കെടാ, അവര്‍ കാണട്ടെ' എന്നു രണ്ടുവട്ടം അന്‍സാറിനോടു പറഞ്ഞു. ചെയ്തുപോയ തെറ്റിന്റെ നേരിയ കുറ്റബോധം പോലും കാട്ടാതിരുന്ന സ്റ്റിയോ ലഹരിഗുളികകള്‍ പതിവായി ഉപയോഗിക്കുന്ന ആളാണെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടക്കുന്ന സമയത്തും ഇയാള്‍ ലഹരി ഗുളികകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.

പ്രതികള്‍ കേരളം വിടുന്നതിനു മുന്‍പു തന്നെ ആസൂത്രിതമായി കുടുക്കാന്‍ കഴിഞ്ഞതു റൂറല്‍ പൊലീസിന്റെ മികവ്. ഡിഐജി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ പൊലീസ് മേധാവി കെ.പി. വിജയകുമാരന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, സിഐ കെ.ആര്‍. ബിജു, എസ്‌ഐമാരായ ജയേഷ് ബാലന്‍, പി.ജി. അനൂപ്, ക്രൈം ബ്രാഞ്ച് എസ്‌ഐ എം.പി. മുഹമ്മദ് റാഫി, സീനിയര്‍ സിപിഒമാരായ സി.എ. ജോബ്, എം.കെ. ഗോപി, സൂരജ് വി. ദേവ്, ഷഫീര്‍ ബാബു, ഇ.എസ്. ജീവന്‍, എം.വി. മാനുവല്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പിടികൂടിയത്.

ജനപ്രതിനിധികള്‍ അടക്കം വന്‍ജനാവലി അന്ത്യോപചാരമര്‍പ്പിച്ച ശേഷം ഇന്നലെ 10:30-ന് വീട്ടുമുറ്റത്ത് മനോഹരന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. മക്കളായ ലാല്‍, സന്ദീപ് എന്നിവരാണ് ചിതയ്ക്ക് തീകൊളുത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പമ്പില്‍ നിന്നു കാറില്‍ വീട്ടിലേക്ക് പോയ മനോഹരന്റെ അപ്രതീക്ഷിത മരണം അറിഞ്ഞു പ്രദേശവാസികള്‍ ഞെട്ടലിലായിരുന്നു. സംസ്‌കാര ചടങ്ങിന് മുന്‍പ് തന്നെ കൊലയാളികളെ പിടികൂടാനായതാണ് ആകെയുള്ള ആശ്വാസം. മൃതദേഹവുമായി കാറില്‍ ദേശീയപാതയിലൂടെ രണ്ടുമണിക്കൂറോളം ചുറ്റിത്തിരിഞ്ഞെങ്കിലും മൂവര്‍ സംഘം ടോള്‍ പ്ലാസ ഒഴിവാക്കിയാണ് സഞ്ചരിച്ചത്. ടോളില്‍ വരിയില്‍ നില്‍ക്കുമ്പോള്‍ കാറിനുള്ളില്‍ മൃതദേഹം കിടത്തിയിരിക്കുന്നത് ആരെങ്കിലും കാണാനിടയായാലോ എന്നായിരുന്നു യുവാക്കളുടെ പേടി. അതുകൊണ്ടു തന്നെ ടോള്‍ പ്ലാസകള്‍ ഒഴിവാക്കിയായിരുന്നു സഞ്ചാരം. ടോള്‍ പ്ലാസയിലെ ക്യാമറകളെയും ഇവര്‍ ഭയന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends