മേജര്‍ രവി ഇറങ്ങി, ഇനി പുതിയ വഴിത്തിരിവോ; നിര്‍മാതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷെയ്ന്‍ നിഗത്തിനു പിന്തുണയുമായി മേജര്‍ രവി

നിര്‍മാതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷെയ്ന്‍ നിഗത്തിനു പിന്തുണയുമായി മേജര്‍ രവി. തന്റെ എല്ലാ പിന്തുണയും ഷെയ്‌നുണ്ടെന്നും മാനസികമായി വിഷമിക്കരുതെന്നും മേജര്‍ രവി പറഞ്ഞു. അന്തരിച്ച അബിയുടെ മകന്‍ ഷെയ്ന്‍ നിഗത്തിന്റെ വിഡിയോ കാണാന്‍ ഇടയായി. ഷെയ്ന്‍ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം അവന്‍ കഠിനപ്രയത്‌നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാന്‍ ആരുമില്ല. മലയാളം ഇന്‍ഡസ്ട്രിക്ക് മോശമായ കാര്യങ്ങള്‍ ചെയ്യരുത്. ഷെയ്‌ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്‌നേഹത്തോടെ മേജര്‍ രവി.
നിര്‍മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'വെയില്‍' എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നാണ് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കു നല്‍കിയ പരാതിയില്‍ ഷെയ്ന്‍ വ്യക്തമാക്കിയത്. മുട്ടി വെട്ടിയതിന്റെ പേരിലുള്ള പ്രശ്‌നമാണ് ഇതിലേക്കു നയിച്ചതെന്ന് ഫെയ്‌സ്ബുക് ലൈവിലും ഷെയ്ന്‍ പറഞ്ഞു. അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ന്‍ പറഞ്ഞു. തനിക്ക് മടുത്തെന്നും ഷെയ്ന്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. നടന്‍ ഷെയ്ന്‍ നിഗമിന്റെ ആരോപണങ്ങള്‍ തള്ളി നിര്‍മാതാവ് ജോബി ജോര്‍ജും രംഗത്തുവന്നിരുന്നു. പുറത്തുവരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നെന്നും ജോബി വെളിപ്പെടുത്തി. സ്‌നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങള്‍ കേള്‍ക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോള്‍ പറയുന്നു.. ഞാന്‍ അംഗമായ അസോസിയേഷന്‍ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാന്‍ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്.'ജോബി ജോര്‍ജ് പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മളേനവും ജോബി ജോര്‍ജ് സംഘടിപ്പിക്കുന്നുണ്ട്. നിര്‍മാതാവിനൊപ്പം വെയില്‍ സിനിമയുടെ സംവിധായകനും പ്രധാന അണിയറപ്രവര്‍ത്തകരും പങ്കെടുക്കും.
https://www.facebook.com/Malayalivartha






















