പിണറായിയിലെ സൗമ്യയുടെ ക്രൂരത സംശയത്തിനിടയാക്കി; മക്കളും സഹോദരങ്ങളും രക്ഷപ്പെട്ടത് ദൈവകൃപയാല്‍; ജോളി ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നു; റോജോ തോമസ്

പിണറായിയിലെ സൗമ്യയുടെ ക്രൂരത സംശയത്തിനിടയാക്കി, മക്കളും സഹോദരങ്ങളും രക്ഷപ്പെട്ടത് ദൈവകൃപയാല്‍. റോജോ തോമസ്. സ്വന്തം കുടുംബത്തില്‍ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാര്‍ത്തകള്‍ വായിച്ചപ്പോഴാണെന്ന് കൂടത്തായി കൊലകേസില്‍ പരാതിക്കാരനായ റോജോ തോമസ് പറഞ്ഞു.
റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളും തമ്മില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം രഞ്ജിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും റോജോ പറഞ്ഞു.കൂടത്തായി പ്രതികളുടെ കസ്റ്റഡി കാലാവധി 18 വരെ നീട്ടി. ദൈവത്തിന്റെ കൃപയാലാണ് താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടത്. ജോളി ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നു. ജോളിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാന്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും റോജോ പറഞ്ഞു.
അതേസമയം, റോജോയുടെയും സഹോദരി രഞ്ജിയുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി.അതേസമയം, മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എന്‍.ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















