Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ചെറുപ്പത്തിലേ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു; പലപല സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ച് നാലുപേരെ ഭർത്താക്കന്മാരാക്കി:- അരി വ്യവസായിയെ കുരുക്കിൽ വീഴ്ത്താൻ കാമുകനൊപ്പം കാത്തിരുന്നത് മൂന്ന് വർഷം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേരുമായി കിടപ്പറപങ്കിട്ട് ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തിരുന്ന സംഘത്തിലെ ചാലക്കുടി സ്വദേശിനി സീമയെക്കുറിച്ച് പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കഥകൾ

17 OCTOBER 2019 04:18 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരിൽ പ്രമുഖ യുവ വ്യവസായിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമ വൻ വാണിഭ റാക്കറ്റിലെ മുഖ്യകണ്ണി. ഗൾഫ് നാടുകളിൽ ഉൾപ്പെടെയുള്ള അനാശാസ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സീമ പ്രവത്തിച്ചു വന്നിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് ചിത്രങ്ങൾ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്. 

പ്രമുഖ യുവ വ്യവസായിയായ നിറപറ എംഡി ബിജു കര്‍ണ്ണന്റെ പരാതിയിലാണ് സീമ അറസ്റ്റിലാകുന്നത്. ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിച്ചത്. തുടർന്നാണ് സീമയേയും സുഹൃത്ത് ഷാഹിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് വർഷം കാത്തിരുന്നാണ് സീമയും ഷാഹിനും വ്യവസായിയെ കുടുക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വ്യവസായിയുമായി പലയിടങ്ങളിലും ഒരുമിച്ച് യാത്ര ചെയ്തിരുന്നതായി സീമ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഷാഹിനും കൂടി കൂടിയതോടെയാണ് വൻ തുക ആവശ്യപ്പെടാൻ തീരുമാനിച്ചതെന്നും സീമ മൊഴി നൽകി. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായ സീമ മൂന്ന് മാസം കഴിയും മുൻപ് ബന്ധം പിരിഞ്ഞു. തുടർന്ന് ആലുവ, അങ്കമാലി, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു. നാലാമത്തെ ഭർത്താവിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സീമയുടെ വഴിവിട്ട പ്രവർത്തനങ്ങളിൽ ഭർത്താവിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാൾ ഒളിവിലാണെന്നാണ് വിവരം.

തട്ടിപ്പിലൂടെ കിട്ടിയ പണം പലവിധ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന സീമയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമാനമായി പിടിയിലായ കേസുകളിലെ പ്രതികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്. അതേ സമയം, മോഡലിംഗിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരായ തൃശൂര്‍ വെറ്റിലപ്പാറ സ്വദേശിനി സിന്ധുവുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു ഈ കേസിന്റെയും തുടക്കം.

മോഡലിംഗിന് അവസരം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച്‌ ഹോട്ടലില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച്‌ പീഡനം തുടര്‍ന്നു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി സിന്ധു സുരേഷാണ് വിദ്യാര്‍ത്ഥിനിയെ ഹോട്ടലില്‍ എത്തിച്ചത്. സിന്ധുവിനെ പൊലീസ് പിടികൂടി. പൊലീസ് എത്തിയ സമയത്ത് മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നു സിന്ധു. കേസില്‍ സിന്ധു ഉള്‍പ്പടെ ആറ് പേര്‍ അറസ്റ്റിലായിരുന്നു.

അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്താണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച്‌ പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (1 hour ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (1 hour ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (1 hour ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (1 hour ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (1 hour ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (2 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (3 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (3 hours ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (3 hours ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (4 hours ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (4 hours ago)

Malayali Vartha Recommends