Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

വാത്തിക്കുടിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം... പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു

17 OCTOBER 2019 07:40 PM IST
മലയാളി വാര്‍ത്ത

ഇടുക്കി വാത്തിക്കുടിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപെടുത്തിയതാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അവിവാഹിതയായ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വീട്ടില്‍ പ്രസവിച്ച പെണ്‍കുട്ടി കുഞ്ഞിനെ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി സ്‌കൂള്‍ ബാഗിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. കട്ടപ്പനയിലെ ഒരു കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് മറ്റൊരു പെണ്‍കുട്ടിയേയാണ് വിവാഹം കഴിച്ചത്. യുവാവിനു പ്രണയബന്ധം ഉണ്ടെന്നറിഞ്ഞ യുവതി യുവാവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. ഇതിനിടെ പ്രണയിച്ചിരുന്ന യുവതി ഗര്‍ഭിണിയാണെന്ന് അറിയുകയും ചെയ്തതോടെ യുവാവ് ജീവനൊടുക്കിയിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറച്ചുവച്ചാണ് യുവതി കട്ടപ്പനയിലെ കോളജില്‍ പഠിക്കാനെത്തിയിരുന്നത്. ഷാള്‍ ഉപയോഗിച്ച് വയര്‍ മുറുക്കികെട്ടിവച്ചാണ് യുവതി കോളജില്‍ എത്തിയിരുന്നത്.

ചൊവ്വാഴ്ച രാത്രി വീട്ടിലെ ബാത്ത്‌റൂമിലാണ് കുഞ്ഞിന് ജന്‍മം നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. പിന്നീട് കുട്ടിയെ ഉപേക്ഷിക്കാനായി സഹായം ആവശ്യപ്പെട്ട് സുഹൃത്തിനെ ഫോണില്‍ വിളിച്ചു. വിശ്വാസം വരാതിരുന്ന സുഹൃത്ത് കുഞ്ഞിന്റെ ഫോട്ടോ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി യുവതി വാട്‌സ്ആപ്പിലൂടെ സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെ സുഹൃത്ത് വിവരം മുരിക്കാശേരി പോലീസില്‍ അറിയിക്കുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറിനുള്ളില്‍ നിന്നും കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നായിരുന്നു യുവതി പോലീസിന് മൊഴി നല്‍കിയത്. പ്രസവ വിവരം മറച്ചു പിടിച്ചതിനും കുഞ്ഞിന്റെ മൃതദേഹം പുറത്തറിയിക്കാതെ മറവു ചെയ്യാന്‍ ശ്രമിച്ചതിനും പെണ്‍കുട്ടിക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (26 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (1 hour ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (2 hours ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (4 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends