Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആരോപണം ഇങ്ങനെ... ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ മാര്‍ക്ക് വിവാദത്തില്‍ കുടുക്കവേ ചെന്നിത്തലയെ വളഞ്ഞിട്ടാക്രമിച്ച് സൈബര്‍ പോരാളികള്‍; ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ അസാധാരണമായി മാര്‍ക്ക് ലഭിച്ചത് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ

18 OCTOBER 2019 10:17 AM IST
മലയാളി വാര്‍ത്ത

ചക്കിന് വച്ചത് കൊക്കിന് മാത്രമല്ല കുളക്കോഴിക്കും കൊണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലെങ്കില്‍ ജലീലിനെ രാജിവയ്പ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് ഈ ഗതി വരുമെന്ന് ഒരു കോണ്‍ഗ്രസുകാരനും വിചാരിച്ചില്ല. മാര്‍ക്ക് വിവാദത്തില്‍ മന്ത്രിയെ തളച്ചിടാമെന്ന മോഹം തിരിച്ചടിയായിരിക്കുകയാണ്. പാവപ്പെട്ട വത്സല പുത്രനെതിരെയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും ഗുരുതര ആരോപണം ഉന്നയിക്കുന്നത്. അതും സിവില്‍ സര്‍വീസ് പരീക്ഷയില്‍. സിവില്‍ സര്‍വീസ് പരീക്ഷയുടെ ചടങ്ങള്‍ മന്ത്രിക്കറിയില്ലെന്ന് രമേശ് ചെന്നിത്തല വീമ്പു പുറയുമ്പോഴും സാധാരണക്കാര്‍ക്ക് അറിയില്ലെന്നതാണ് സത്യം. പക്ഷെ എഴുത്തുപരീക്ഷയില്‍ 608ാം റാങ്കുകാരനായിരുന്ന ചെന്നിത്തലയുടെ മകന്‍ അഭിമുഖ പരീക്ഷയില്‍ 206ാം റാങ്കിലേക്ക് എങ്ങനെ എത്തിയെന്ന് ഹരിച്ചിട്ടും ഗുണിച്ചിട്ടും മനസിലാകുന്നില്ല. അത്രയ്ക്കും വലിയ ബുദ്ധിജീവിക്കാരനാണെങ്കില്‍ എന്തേ എഴുത്ത് പരീക്ഷയില്‍ പുറകോട്ട് പോയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന മലയാളികള്‍ക്കറിയാം എല്ലാ ഇന്റര്‍വ്യൂകളിലേയും ജഡ്ജസിന്റെ കുഴപ്പിക്കുന്ന ചോദ്യവും സഹായ സഹകരണവും.

രമേശ് ചെന്നിത്തലയുടെ മകനെതിരെ സിവില്‍ സര്‍വ്വീസ് പരീക്ഷാ അഭിമുഖ മാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നത്. 2017 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലാണ് ചെന്നിത്തലയുടെ മകന് അഭിമുഖ പരീക്ഷയില്‍ അസാധാരണമാം വിധം ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരിക്കുന്നത്. 2017 ലെ സിവില്‍ സര്‍വ്വീസ് എഴുത്ത് പരീക്ഷയില്‍ രമേഷ് ചെന്നിത്തലയുടെ മകന് കിട്ടിയ മാര്‍ക്ക് 828 ആയിരുന്നു. ഒന്നാം റാങ്ക് നേടിയ ദുരൈഷെട്ടി അനുദീപിന് 950 മാര്‍ക്കു മുണ്ടായിരുന്നു. എഴുത്തുപരീക്ഷയില്‍ 608ാം റാങ്കുകാരനായിരുന്ന പ്രതിപക്ഷ നേതാവിന്റെ മകന്‍ അഭിമുഖ പരീക്ഷയില്‍ അസാധാരണമായി വര്‍ധിച്ച മാര്‍ക്ക് നേടിയാണ് 206ാം റാങ്കിലേക്ക് എത്തിയത്. ഡി.വൈ.എഫ്.ഐ പത്രക്കുറിപ്പില്‍ പറയുന്നു.

എഴുത്തുപരീക്ഷയില്‍ ചെന്നിത്തലയുടെ മകനേക്കാള്‍ മാര്‍ക്ക് ലഭിച്ച 394 പേര്‍ അവസാന റാങ്ക് ലിസ്റ്റില്‍ രമിത്തിന് പിറകിലായി. അഭിമുഖത്തിലെ മാര്‍ക്കു കൊണ്ട് മാത്രമാണ് ചെന്നിത്തലയുടെ മകന്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയതെന്ന് വ്യക്തമാണ്. ആരോപണങ്ങള്‍ വളരെ ഗുരുതരമാണ്. ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് രമേഷ് ചെന്നിത്തല മറുപടി പറയണം. ഉന്നത ഇടപെടലുകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

അക്കാലത്ത് കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന എം.എം ഹസന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ ചെന്നിത്തലയുടെ കേരളത്തിലെ അസാനിധ്യം ചൂണ്ടിക്കാട്ടിയ മാദ്ധ്യമ പ്രവര്‍ത്തകരോട് മകന്റെ സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് ആരെയൊക്കെ കണ്ടു , ആരൊക്കെയുമായി ഫോണില്‍ ബന്ധപ്പെട്ടു എന്നതും അന്വേഷണ വിധേയമാക്കണം. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു കൊണ്ടുവരാന്‍ സാധിക്കൂ. രാജ്യത്തെ ഞെട്ടിച്ച നീറ്റ് പരീക്ഷാ ക്രമക്കേടില്ലെന്ന പോലെ ഇതിലും സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എന്തായാലും ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ വേളയില്‍ കെ.ടി. ജലീല്‍ വിഷയം രമേശ് ചെന്നിത്തലയിലേക്ക് കൂടുമാറുകയാണ്. മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ എന്തോ യൂത്ത് ലീഗുകാര്‍ കൊണ്ടുവന്ന് ഉപേക്ഷിച്ച കേസ് ചെന്നിത്തല പൊടിതട്ടിയെടുക്കുന്നത്. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് നടക്കുന്ന ചെന്നിത്തലയ്ക്ക് കിട്ടുന്ന വലിയ പ്രഹരമാണിത്. കിട്ടിയ അവസരം പരമാവധി മുതലെടുക്കാനാണ് സിപിഎം നീക്കം.  

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (43 minutes ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (56 minutes ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (2 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (2 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (3 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends