Widgets Magazine
20
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?


ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...


ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍


'ഇഷ്ടം' പോലെ മൊബൈലിൽ കളിച്ചാൽ പണി കിട്ടും..ചെറിയ തുകയ്ക്ക് വലിയ ഡാറ്റാ പ്ലാനുകള്‍ ലഭിച്ചിരുന്ന ആ സുവര്‍ണ്ണകാലം അവസാനിക്കുന്നു.. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി ടെലികോം കമ്പനികള്‍


പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഹൈ​ക്കോ​ട​തി വിധി .. നാ​ല് വ​യ​സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​രും ഹെ​ൽ​മ​റ്റ് ധരിക്കണം

കഥ തുടരുന്നു... പ്രൊഫസര്‍ ജോളിയുടെ പര്യടനങ്ങള്‍ പുറത്ത്; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും 11 തവണ യാത്ര നടത്തി; രണ്ടു വീതം യാത്രകള്‍ മാത്യുവിനും സുഹൃത്തായ അദ്ധ്യാപകനൊപ്പം; ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം ഊട്ടി കൊടൈക്കനാലിലും പോയി; യാത്രപോയി സുഖിച്ചവര്‍ വെട്ടില്‍

18 OCTOBER 2019 01:08 PM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര കേസിന് നിറം പിടിക്കുകയാണ്. ജോളിയുടെ യാത്രകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാത്യുവിനും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകന്‍ കൂടി എത്തിയതോടെ ഇവരുടെ കേരളത്തിന് പുറത്തേക്കുള്ള യാത്രകളും പോലീസ് അന്വേഷിക്കുകയാണ്.

സുഹൃത്തായ അദ്ധ്യാപകനും ബന്ധു എംഎസ് മാത്യുവിനും ഒപ്പം ജോളി നിരവധി തവണ കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനൊന്നു തവണ ഇങ്ങിനെ യാത്ര ചെയ്ത ജോളി ഇവിടെ താമസിക്കുകയും ചെയ്തു. അദ്ധ്യാപക പരിശീലനത്തിനെന്ന് പറഞ്ഞായിരുന്നു എത്തിയിരുന്നത്. അദ്ധ്യാപകവൃത്തിയുടെ ഭാഗമായിട്ടുള്ള അനിവാര്യയാത്ര എന്നു പറഞ്ഞ് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങളില്‍ വീട്ടുകാര്‍ക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും നിയന്ത്രണവും ജോളി വെച്ചിരുന്നു. വസ്ത്രങ്ങള്‍ വാങ്ങുക, സ്ഥലം കാണുക എന്നിവയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നാണ് ജോളിയുടെ മൊഴി.

11 യാത്രകളില്‍ രണ്ടു തവണ ചെന്നൈയിലെ സുഹൃത്തായ അദ്ധ്യാപകന്‍ കൂടെയുണ്ടായിരുന്നു. രണ്ടു തവണ മാത്യൂവും ജോളിക്കൊപ്പം യാത്ര ചെയ്തു. യാത്രയ്ക്ക് രണ്ടു ദിവസം പരിശീലനത്തിന് രണ്ടു ദിവസം എന്ന രീതിയില്‍ വിശ്വസിപ്പിച്ചായിരുന്നു യാത്രകള്‍. ഇതിന് പുറമേയാണ് ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഊട്ടിയിലും കൊടൈക്കനാലിലും പോയത്. അതേസമയം സ്ഥലം കാണല്‍, വസ്ത്രവും സൗന്ദര്യവസ്തുക്കള്‍ വാങ്ങലും ആയിരുന്നു ഇതിന്റെ ലക്ഷ്യമെന്ന ജോളിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.

അതേസമയം വെറും യാത്രയ്ക്ക് അപ്പുറത്ത് കൂടുതല്‍ സൗഹൃദങ്ങളോ മറ്റെന്തെങ്കിലും ലക്ഷ്യമോ ജോളിക്ക് ഉണ്ടായിരുന്നതായി പോലീസ് പരിശോധിക്കുന്നുണ്ട്്. സംഭവത്തില്‍ ജോളി കൊലപ്പെടുത്തിയ ആറു പേരുടെ മരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. മറ്റുള്ള കേസുകളിലും ജോളി പ്രതിയാണെന്ന് കണ്ടെത്തിയിരിക്കുന്നതിനാല്‍ ഇതിലെല്ലാം ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ തടസ്സമുണ്ടാകില്ല. ഒരു കേസ് തീരുന്ന മുറയ്ക്ക് അടുത്ത കേസില്‍ അറസ്റ്റു ചെയ്ത് കസ്റ്റഡിയില്‍ വാങ്ങും. അതിനിടയില്‍ ചോദ്യം ചെയ്യലിനോട് ജോളി നിസഹകരണം കാട്ടുകയും ചെയ്തു.

ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പരിശോധനയില്‍ കാര്യമായ പ്രശ്‌നം കണ്ടെത്തിയില്ല. ഇതോടെ ശാരീരിക ബുദ്ധിമുട്ട് പറഞ്ഞ് ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള ശ്രമമാണ് ജോളി നടത്തുന്നതെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.

അതേസമയം പ്രതികളായ ജോളി, എംഎസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ ഇന്ന് വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ടെന്നും ഇതിനായി കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ജോളിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വെയ്ക്കാനുള്ള നിയമപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശ്വസിക്കാനാകുന്നില്ല.... വിവാഹത്തിന് മുന്‍പുള്ള ലൈംഗീക ബന്ധം ആചാരമാക്കി ഒരു ഗ്രാമം?  (9 hours ago)

ബോളിവുഡ് താരം കല്‍ക്കി കോച്‌ലിന്റെ വിശേഷങ്ങള്‍...  (9 hours ago)

വേണാടിന്റെ ആധുനിക കോച്ചിലെ സീറ്റുകള്‍ കുത്തിക്കീറിയ നിലയില്‍  (9 hours ago)

ബ്‌ലാക്ക് ആന്‍ഡ് വൈറ്റ് ജംസ്യൂട്ടില്‍ സുന്ദരിയായി കജോള്‍  (10 hours ago)

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച ഒപി ബഹിഷ്‌കരിക്കും  (11 hours ago)

ഫോണ്‍ ചോര്‍ത്താനുള്ള അധികാരം ഇവര്‍ക്ക് മാത്രം?  (11 hours ago)

കാമുകനൊപ്പം മകള്‍ പോകാതിരിക്കാന്‍ അമ്മ ചെയ്തത്?  (12 hours ago)

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് വിഷയത്തിൽ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ !  (12 hours ago)

യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കാന്‍ ചിന്നപ്പൊണ്ണ്.... റെയില്‍വേ പാളം മുറിച്ചു കടക്കുന്നവരുടേയും വാതിലില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നവരുടെയും നേരെ കുറയ്ക്കുന്ന ഒരു നായ  (12 hours ago)

സമരത്തിനിടെ പൊലീസില്‍ നിന്നു നേരിട്ട ക്രൂരതയെപ്പറ്റി ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ !  (12 hours ago)

ബംഗാളി നടിയും തൃണമൂൽ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ഉറക്കഗുളിക കഴിച്ചെന്ന് പ്രചാരണം !  (12 hours ago)

രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !  (13 hours ago)

ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കുന്നതിന് മുൻപ് മികച്ച സൗകര്യങ്ങൾ ഒരുക്കണമെന്ന് രാഹുല്‍ ദ്രാവിഡ്  (13 hours ago)

സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; വനിതകള്‍ക്കും അപേക്ഷിക്കാം; . 25,500 മുതല്‍ 81,100 രൂപ വരെ ശമ്പളം  (13 hours ago)

ഭദ്രന്റെ ജൂതനില്‍ നിന്നും റിമയ്ക്ക് പകരമെത്തുന്നത് മംമ്ത മോഹന്‍ദാസ് !  (13 hours ago)

Malayali Vartha Recommends