ആലുവ പാലസ് റോഡിലെ ഷെഡില്‍ ലഹരിമരുന്ന് പരിശോധനയ്ക്ക് പൊലീസ്; സ്ത്രീ വേഷത്തില്‍ ഉണ്ടായിരുന്ന പുരുഷന്‍ ഇറങ്ങിയോടി!

ആലുവ പാലസ് റോഡില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും വനിതാ കോളജിനും തൊട്ടടുത്തുള്ള ഷെഡില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ പരിശേധന. ഷെഡ് കേന്ദ്രീകരിച്ചു ലഹരിമരുന്നു കച്ചവടം നടക്കുന്നുണ്ട് എന്ന പരാതിയെത്തുടര്‍ന്നായിരുന്നു അന്വേഷണസംഘമെത്തിയത്. മുന്‍ഭാഗം പൂട്ടിയിരുന്നതിനാല്‍ പിറകിലൂടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവരെ കണ്ടപ്പോള്‍ അകത്തെ കട്ടിലില്‍ കിടന്നിരുന്ന, സ്ത്രീവേഷമണിഞ്ഞ പുരുഷന്‍ ഇറങ്ങിയോടി.
ആയുധങ്ങളും സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ പിന്നാലെ പാഞ്ഞെങ്കിലും ഇറങ്ങി ഓടിയ ആളെ പിടികൂടാനായില്ല. ഇതിനു മുന്‍പില്‍ ഇരുന്നിരുന്ന ചെരുപ്പുകുത്തിയെ കുറച്ചുകാലമായി കാണാനില്ലാത്തതും സംശയത്തിനിടയാക്കിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ ലഹരിമരുന്നു കേസില്‍ പിടിക്കപ്പെട്ടു ജയിലിലാണെന്നു വിവരം ലഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഈ ഭാഗത്തുകൂടെ രാത്രി ഇരുചക്രവാഹനങ്ങളിലും കാല്‍നടയായും, ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ തടഞ്ഞു പണം തട്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ ആക്രമണത്തിനും ഇരയായിട്ടുണ്ട്.
https://www.facebook.com/Malayalivartha























