റോഡിൽ അപകടങ്ങൾ നടക്കുമ്പോൾ അറ്റകുറ്റ പണികൾ നടക്കില്ല; എന്നാൽ വിഐപികള്‍ സന്ദര്‍ശനം നടത്തുന്ന സമയം റോഡുകള്‍ പെട്ടെന്ന് നന്നാക്കുന്നു; ഇതെങ്ങനെയെന്ന് ഹൈക്കോടതി

വിഐപികള്‍ സന്ദര്‍ശനം നടത്തുന്ന സമയം റോഡുകള്‍ പെട്ടെന്ന് നന്നാക്കാന്‍ കഴിയുന്നതെങ്ങനെയെന്ന ചോദ്യവുമായി ഹൈക്കോടതി. കൊച്ചിയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിര്ദേശിക്കണെമന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ കാര്യം ചോദിച്ചത്.
റോഡില്‍ വീണ് വാഹന യാത്രക്കാര്‍ മരിക്കാറുണ്ട്. എന്നാൽ അപ്പോൾ അറ്റകുറ്റ പണി നടത്താത്ത റോഡുകള്‍ എങ്ങനെയാണ് വിഐപികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തില്‍ നന്നാക്കുന്നതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. മാത്രമല്ല റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര പേരെ പ്രോസിക്യൂട്ട് ചെയ്യാനായിട്ടുണ്ടെന്നും കോടതി ചോദിക്കുകയുണ്ടായി. കേടുപാടുകള്‍ ഉടന്‍ തീര്‍ത്തു പോയാല്‍ പ്രശ്നം വലുതാകാതെ നോക്കാൻ കഴിയും. ഇത്തരം അവസ്ഥക്ക് ആര് ഉത്തരവാദിയായാലും കനത്ത വില നല്‍കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. കൊച്ചിയിലെ റോഡിലെ അറ്റകുറ്റപ്പണികള്‍ എപ്പോള്‍ തീര്‍ക്കാനാവുമെന്ന് പൊതുമരാമത്തും കൊച്ചി കോര്‍പറേഷനും അറിയിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























