Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ജലീലിനെ പുറത്താക്കാൻ ലീഗിന് സിപിഎം സഹായമോ; മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം

18 OCTOBER 2019 05:39 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം. ജലീലിനെ പുറത്താക്കുക എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാശിയാണ്. മന്ത്രി കെ.റ്റി. ജലീൽ പുറത്താക്കേണ്ട തരത്തിൽ ഒന്നിനു പിറകെ ഒന്നായി കുരുക്കുകൾ മുറുകുകയാണ്. ലീഗിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന് കരുതേണ്ടി വരും എന്ന തരത്തിലാണ് വിവാദം പുരോഗമിക്കുന്നത്. കോടിയേരി ഒഴിച്ചുള്ള മറ്റ് നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പിണറായിയുടെ നിശബ്ദയാണ് എടുത്തുപറയേണ്ടത്.

പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയ വ്യക്തിയാണ് കെ.റ്റി. ജലീൽ. അതിന്റെ വൈരാഗ്യം സ്വാഭാവികമായും കുഞ്ഞാലിക്കുട്ടിക്കുണ്ടാവും. കുഞ്ഞാലികുട്ടിക്ക് പല സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലൂടെയാണ് ജലീൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വമാണ് അന്ന് ലീഗിനുണ്ടായിരുന്നത്. ജലീൽ ലീഗിലെ വിപ്ലവകാരിയായി മാറിയത് വളരെ പെട്ടെന്നാണ്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയായിരുന്നു ആദ്യ നീക്കം. പിന്നീട് ഇടതുപക്ഷ പിന്തുണയോടെ തെരഞ്ഞടുപ്പിൽ മത്സരിച്ചു. 2006 ൽ ജലീൽ തോൽപ്പിച്ചത് സാക്ഷാൽ കുഞ്ഞാപ്പയെ! അദ്ദേഹം ഇതെങ്ങനെ സഹിക്കും? അന്നു മുതൽ തുടങ്ങിയതാണ് ജലീലിനെ ഇല്ലാതാക്കണമെന്ന വാശി .

ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ നിയമിച്ച വിവാദം സൃഷ്ടിച്ചത് മുസ്ലീം ലീഗാണ്. അതു കൊണ്ടു തന്നെ സർക്കാർ അത് തീർത്തും അവഗണിച്ചു. യൂത്ത് ലീഗിന്റേത് മന്ത്രിയോടുള്ള കൊതിക്കെറുവായി കണക്കാക്കുകയും ചെയ്തു. അതോടെ ലീഗിന്റെ സമരം പരാജയമായി. എന്നാൽ ഇക്കുറി മാർക്കുദാന വിവാദം ലീഗ് കണ്ടെത്തി കോൺഗ്രസിനെ ഏൽപ്പികുകയായിരുന്നു. ഔ കാരണവശാലും ലീഗ് ഇതിൽ പ്രത്യക്ഷമായി ഇടപെടേണ്ടനും നേതൃത്വം തീരുമാനിച്ചു. വിവാദം കൊഴുക്കുമ്പോൾ മാത്രം ഇടപെട്ടാൽ മതിയെന്നാണ് കുഞ്ഞാപ്പയുടെ ഉപദേശം.

എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് ലീഗിൽ വേണ്ടത്ര പിടുത്തം പോരാ. മുനീറിന്റെയും മറ്റും കൈയിലാണ് ലീഗിന്റെ സംസ്ഥാന നേതൃത്വം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രതികരിക്കാൻ പോലും കുഞ്ഞാപ്പക്കോ അണികൾക്കോ കഴിഞ്ഞിട്ടില്ല. മുനീറിനാകട്ടെ ജലീലുമായി മികച്ച ബന്ധമാണുള്ളത്. മുനിർ ഒരിക്കലും ജലീലിനെതിരെ പ്രതികരിക്കില്ല.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ രാജൻ ഗുരുക്കൾ കൂടി മന്ത്രിക്കെതിരെ രംഗത്തെത്തിയതോടെ മന്ത്രി ജലീലിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. മന്ത്രിക്കെതിരെ പ്രത്യക നീക്കമുണ്ടായതിന് പിന്നിലുള്ള രഹസ്യം ആർക്കും മനസിലാവുന്നില്ല. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സിപിഎമ്മാണ് നിയന്ത്രിക്കുന്നത്. ഡോ. രാജൻ ഗുരുക്കൾ സിപിഎമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവിയാണ്. അദ്ദേഹം മന്ത്രിക്കെതിരെ രംഗത്തെത്തിയെങ്കിൽ മന്ത്രിയുടെ നാളുകൾ എണ്ണപ്പെട്ടെന്ന് കരുതേണ്ടി വരും ഉന്നത വിദ്യാഭ്യാസ കൗൺസിൽ മന്ത്രി ജലീലിന് കീഴിലുള്ള സ്ഥാപനമാണ്. അതു കൊണ്ടു തന്നെ വിവാദത്തിന് പിന്നിൽ സി പി. എമ്മുണ്ടെന്ന് വേണം കരുതാൻ.

ലീഗിനെ കൈയിലെടുക്കേണ്ടത് ചെന്നിത്തലക്ക് അത്യാവശ്യമാണ്. അടുത്ത തവണ മുഖ്യമന്ത്രിയാകണമെങ്കിൽ അത് കൂടിയേ തീരൂ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends