കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..

കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. പൂനെയിലെ കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസില്‍ പ്രതികളായ സിയ ഗോയല്‍, കാമുകന്‍ ചേതന്‍ ചൗധരി എന്നിവര്‍ക്ക് പുറമേ മൂന്നാമതൊരാള്‍ക്കുകൂടി പങ്കുണ്ടോയെന്ന സംശയത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ക്രൂരമായ ഈ കൊലപാതകം ആസൂത്രണം ചെയ്തതിലും അത് നടപ്പിലാക്കിയതിലും പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും ബാഹ്യസഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൂനെ റൂറല്‍ പൊലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
കേസിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിയായ സിയയുടെ സഹോദരന്‍ സാഹില്‍ ഗോയല്‍, മാതാപിതാക്കളായ പ്രവീണ്‍, പൂജ ഗോയല്‍ എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമേ സിയയുടെയും കേതന്റെയും വിവാഹത്തിന് മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ച മിത്തല്‍ ദമ്പതികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
അതിനിടെ, മുഖ്യപ്രതിയായ സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.2025 ഡിസംബറില്‍ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ വീഡിയോ ക്ലിപ്പില്‍, സിയ ഒരു നൈറ്റ് ക്ലബ്ബിനുള്ളില്‍ ബിയര്‍ ബോട്ടില്‍ എന്ന് തോന്നിക്കുന്ന ഒന്ന് കയ്യില്‍പിടിച്ച് ഫോണില്‍ സംസാരിക്കുന്നത് കാണാം.
സംഭാഷണത്തിനിടയില്‍ അവര്‍ അസഭ്യവര്‍ഷം നടത്തുകയും, 'ആദ്യം അവന്‍ എന്നെ ചതിക്കുന്നു, എന്നിട്ട് എന്നെ വിളിക്കുന്നു,' എന്ന് പറയുന്നത് കേള്‍ക്കുകയും ചെയ്യാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.സിയയുടെയും കേസില്‍ കൂട്ടുപ്രതിയായ ചേതന്‍ ചൗധരിയുടെയും മറ്റ് ചില വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. അത്തരമൊരു ക്ലിപ്പില്‍, കൊലപാതകം നടക്കുന്നതിന് മുന്‍പ് ഇരുവരും ഒരുമിച്ച് ഒരു ക്രിക്കറ്റ് ലീഗ് മത്സരം കാണുന്നത് ദൃശ്യമാണ്.
ജൂണ്‍ 18-നാണ് പൂനെയിലെ റിയല്‍റ്റര്‍ ആയ കേതന്‍ അഗര്‍വാളിനെ ലോഹഗഡ് കോട്ടയിലെ (Lohagad Fort) മലമുകളില്‍ നിന്ന് തള്ളി താഴെയിട്ട് കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















