മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ

മങ്കര റെയിൽവേ മേൽപാലത്തിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുന്നതിനായി മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ (ജനറൽ) . റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള വാഹനങ്ങൾക്ക് റൂട്ട് മാറ്റം ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
പത്തിരിപ്പാല ഭാഗത്ത് നിന്നും വരുന്നവ: പത്തിരിപ്പാല ഭാഗത്ത് നിന്നും കുഴൽമന്ദം, പൂടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പറളി ചന്തപ്പുരയിൽ നിന്ന് തിരിഞ്ഞ് ഓടന്നൂർ - കോട്ടായി വഴി പോകേണ്ടതാണ്. കോട്ടായി, പൂടൂർ ഭാഗത്ത് നിന്നും വരുന്നവ: കോട്ടായി, പൂടൂർ എന്നിവിടങ്ങളിൽ നിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓടന്നൂർ - പറളി വഴി തിരിഞ്ഞുപോകുകയും വേണം.
"
https://www.facebook.com/Malayalivartha























