Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

കടലക്കറിയില്‍ പുറംതോട് സഹിതമുള്ള ഒച്ചിനെ കണ്ടെത്തിയതോടെ തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ടുള്ള ഐശ്വര്യ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍ നഗരസഭയും ഫുഡ് സേഫ്റ്റി അധികൃതരും ചേര്‍ന്ന് താല്‍ക്കാലികമായി അടപ്പിച്ചു

18 OCTOBER 2019 06:08 PM IST
മലയാളി വാര്‍ത്ത

കടലക്കറിയില്‍ പുറംതോട് സഹിതമുള്ള ഒച്ചിനെ കണ്ടെത്തിയതോടെ തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ടുള്ള ഐശ്വര്യ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍ നഗരസഭയും ഫുഡ് സേഫ്റ്റി അധികൃതരും ചേര്‍ന്ന് താല്‍ക്കാലികമായി അടപ്പിച്ചു. രാവിലെ ആഹാരം കഴിക്കാനെത്തിവര്‍ വായില്‍ കല്ല് പോലെ എന്തോ കടിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഇവര്‍ ബഹളം ഉണ്ടാക്കിയെങ്കിലും ഹോട്ടല്‍ ഉടമയും ജീവനക്കാരും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തി. നഗരസഭാ ആരോഗ്യവിഭാഗവും ഫുഡ്‌സേഫ്റ്റി അധികൃതരും പരാതിയെ തുടര്‍ന്ന് പരിശോധന നടത്തി. പഴകിയ തൈരും മറ്റ് കറികളും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും കണ്ടെത്തി.

തുടര്‍ന്നാണ് ഹോട്ടല്‍ അടപ്പിച്ചത്. തിരുവനന്തപുരം നഗരഹൃദയത്തിലെ പ്രസിദ്ധമായ വെജിറ്റേറിയന്‍ ഹോട്ടലാണ് ഐശ്വര്യ. വനംവകുപ്പിന്റെ ആസ്ഥാനവും ആകാശവാണി തിരുവനന്തപുരം നിലയവും രജിസ്‌ട്രേഷന്‍ ഓഫീസും ഉള്‍പ്പെടുന്ന സ്ഥലമാണ് വഴുതക്കാണ്. ദിവസവും നിരവധി പേരാണ് ഐശ്വര്യയില്‍ ആഹാരം കഴിക്കാനെത്തുന്നത്. കുറേ നാള്‍ മുമ്പ് വെള്ളയമ്പലം കെ.പി.സി.സി ഓഫീസിന് അടുത്തുള്ള പിസ കോര്‍ണറില്‍ നിന്ന് ഹോം ഡെലിവറിയായി വാങ്ങിയ പിസയില്‍ ബബിള്‍ഗം കണ്ടെത്തിയതിത് വിവാദമായിരുന്നു. പരാതിയെ തുടര്‍ന്ന് പിസ കോര്‍ണര്‍ അടച്ചിട്ടിരുന്നു. പിസ ഉണ്ടാക്കിയ ആള്‍ ബബിള്‍ഗം കഴിച്ചിരുന്നെന്നാണ് നിഗമനം.

കഴിഞ്ഞമാസം ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 1722 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 17,99,500 രൂപ പിഴ ഈടാക്കിയിരുന്നു. 252 സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. 4625 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. ഓണത്തോട് അനുബന്ധിച്ചായിരുന്നു പരിശോധന.

തിരുവനന്തപുരം ജില്ലയില്‍ 375 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,68,000 രൂപ പിഴ ഈടാക്കി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 11 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. കൊല്ലത്ത് 156 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒന്‍പത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. പത്തനംതിട്ടയില്‍ 84 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒരു സ്ഥാപനം അടപ്പിച്ചു.
ആലപ്പുഴയില്‍ 129 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. എട്ട് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചു. ഇടുക്കിയില്‍ 48 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. എറണാകുളത്ത് 218 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 12 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. തൃശ്ശൂരില്‍ 34ലും പാലക്കാട് 106 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.

ഭക്ഷ്യസുരക്ഷ ലൈസന്‍സോ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ടോള്‍ഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. ചൂട് ആഹാരങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ ഒഴിവാക്കണം. അനുവദനീയമായ ഫുഡ് ഗ്രേഡ് അലുമിനിയം ഫോയില്‍ കവറുകളില്‍ മാത്രം ഭക്ഷണ സാധനം പാഴ്‌സല്‍ ആക്കി നല്‍കാന്‍ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങള്‍ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പര്‍ കര്‍ശനമായി ഉപയോഗിക്കുവാനോ പാടില്ല. കര്‍ശനമായ പരിശോധന സംസ്ഥാന വ്യാപകമായി തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends