Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഒടിയനെ ഓടിച്ചത് ദിലീപോ; ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തെറ്റിയതിന് പിന്നിൽ ഒടിയന്റെ തോൽവിക്ക് കാരണം ദിലീപാണെന്ന് വരുത്താനുള്ള ശ്രമവും ശ്രീകുമാറിന്റെ കരിയറിലുണ്ടായ പതനവും; ശ്രീകുമാറിന്റെ ഉഡായിപ്പിനെ എതിർത്തത് മഞ്ജു

23 OCTOBER 2019 04:03 PM IST
മലയാളി വാര്‍ത്ത

ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തെറ്റിയതിന് പിന്നിൽ ഒടിയന്റെ തോൽവിക്ക് കാരണം ദിലീപാണെന്ന് വരുത്താനുള്ള ശ്രമവും ശ്രീകുമാറിന്റെ കരിയറിലുണ്ടായ പതനവും. ഒടിയൻ തോറ്റതോടെ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ശ്രീകുമാറിനെ കൈവിട്ടു. ഒപ്പം മഞ്ജു വാര്യരും. ഇതാണ് ശ്രീകുമാറിനെ പ്രകോപിപ്പിച്ചത്.

മഞ്ജുവിനെ കുറിച്ച് കൊതിയും നുണയും എഴുതി സ്വയം പരിഹാസ്യനായ ശ്രീകുമാർ മേനേനെ മോഹൻലാൽ ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ കൈവിട്ട കാഴ്ചയും ചൊവ്വാഴ്ച കേരളം കണ്ടു. പലരും വിഷയത്തിൽ ഇടപെടാനും പ്രതികരിക്കാനും മടിച്ചു.

മഞ്ജു വീട്ടിൽ നിന്നും ഇറങ്ങി വരുമ്പോൾ കൈയിൽ 1500 രൂപയേ ഉണ്ടായിരുന്നുള്ളുവെന്നും മറ്റും ശ്രീകുമാർ എഴുതിയത് പുച്ഛിച്ച് തള്ളുകയാണ് കേരളം .

അമിതാഭ് ബച്ചനെ വരെ അഭിനയിപ്പിച്ച് വൻകിട പരസ്യങ്ങൾ ചെയ്ത ശ്രീകുമാറിന്റെ പോസ്റ്റ് തീരെ പക്വതയില്ലാത്തതാണെന്ന് കേരളം വിലയിരുത്തുന്നു. അടുത്ത സുഹ്യത്തായിരുന്ന മഞ്ജുവിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയ അന്തസ്സില്ലാത്ത വരികൾ വായിച്ച് മലയാളചലച്ചിത്ര പ്രവർത്തകർ പൊട്ടിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. താനാണ് മഞ്ജുവിനെ മഞ്ജുവാക്കിയതെന്ന തരത്തിലുള്ള നിരന്തര പ്രഖ്യാപനങ്ങളാണ് മഞ്ജു- ശ്രീകുമാർ സൗഹൃദം തകർത്തതെന്ന് ഭാഗ്യലക്ഷ്മിയും പറഞ്ഞു.

നിങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ മഞ്ജുവിനെ അഭിനയിപ്പിക്കും..അങ്ങനെയെങ്കിൽ മഞ്ജു വാരിയർ എന്ന നടിയെ നായികയാക്കിയത് ലോഹിതദാസും സുന്ദർദാസും ആയിരുന്നല്ലോ അവരും അവകാശപ്പെടണ്ടേ ഞങ്ങളാണ് മഞ്ജുവിന് ജീവിതം കൊടുത്തത് എന്നാണ് ഭാഗ്യലക്ഷ്മി ചോദിച്ചത്.

ഒടിയൻ സാമ്പത്തികമായി തകർന്നപ്പോൾ ശ്രീകുമാർ അതിന്റെ കുറ്റം മഞ്ജുവിൽ ചാർത്താൻ ശ്രമിച്ചു. ഒടിയനെ ബോക്സ് ഓഫീസിൽ തകർത്തത് ദിലീപാണെന്ന് വരുത്തി തീർത്ത്മഞ്ജുവിനെ മാനസികമായി തകർക്കാനായിരുന്നു ശ്രമം. എല്ലാം ദിലീപിന്റെ തലയിൽ ചാരി രക്ഷപ്പെടാനുള്ള നീക്കത്തെ മഞ്ജുവും എതിർത്തു. എന്നാൽ ദിലീപിന് ഇക്കാര്യത്തിൽ ഒരു റോളും ഉണ്ടായിരുന്നില്ല. ദിലീപ് മോഹൻലാലിനെ ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിച്ചതോടെ മോഹൻലാലിന് കാര്യം മനസിലായി. ഒടിയൻ തീർത്തും പരാജയമാണെന്ന തിരിച്ചറിവ് ഉണ്ടായതോടെ മോഹൻലാൽ ശ്രീകുമാറിനെ തള്ളിക്കളഞ്ഞു.

കേരളത്തിന് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാരിയർ. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് അവർ സിനിമ വിട്ടത്. പതിനാല് വർഷങ്ങൾക്കു ശേഷവും അവരുടെ തിരിച്ചു വരവ് ജനം കാത്തിരുന്ന സമയത്താണ് ഉണ്ടായത്. യഥാർത്ഥത്തിൽ മഞ്ജുവിന്റെ പ്രശസ്തി മുതലെടുക്കുകയായിരുന്നു ശ്രീകുമാർ.

എന്നാൽ മഞ്ജു ഒരിക്കൽ പോലും അവരെ അപമാനിച്ചവരെ കുറിച്ചോ,ദ്രോഹിച്ചവരെ കുറിച്ചോ പരിഹസിച്ചവരെ കുറിച്ചോ സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ ഒരു വാക്ക് പറഞ്ഞിട്ടില്ല. അതാണ് അവരുടെ ബുദ്ധിയും സംസ്കാരവും അന്തസുമെന്ന് സിനിമാ ലോകം പറയുന്നു.

എം. ടി. വാസുദേവൻ നായർക്കെതിരെയും ശ്രീകുമാർ ഇത്തരത്തിലാണ് പ്രതികരിച്ചത്. മോഹൻലാലിന് പോലും അതൃപ്തിമുണ്ടാക്കുന്ന തരത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണങ്ങൾ. ഒരു ഘട്ടത്തിൽ തനിക്ക് ശ്രീകുമാറുമായി ഒരു ബന്ധവുമില്ലെന്ന് മോഹൻലാലിന് എം ടി യെ അറിയിക്കേണ്ടി വന്നു. അതിനു ശേഷമാണ് കേസുമായി എം ടി കൃത്യമായി മുന്നോട്ടു പോയത്.

ശ്രീകുമാറിന്റെ മാനസികാവസ്ഥ തീർത്തും ദുർബലമായിരിക്കുകയാണ്. ഒടിയനിൽ നിന്നുണ്ടായ തകർച്ച അദ്ദേഹത്തെ വിടാതെ പിന്തുടരുന്നു. മോഹൻലാൽ തെറ്റിയതാണ് അദ്ദേഹത്തെ ആദ്യം തകർത്തതെങ്കിൽ ഇപ്പോൾ മഞ്ജുവും തെറ്റിയിരിക്കുന്നു. ഇത്തരത്തിൽ ഒരു പ്രതിസന്ധി ശ്രീകുമാറിന്റെ ജീവിതത്തിൽ മുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും അപക്വമായി അദ്ദേഹം തന്റെ പ്രതികരണങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ശ്രീകുമാറിന്റെ പക്വതയില്ലായ്മയിലേക്ക് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (7 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (19 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (36 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (44 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends