Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളെ യുവതീപ്രവേശന വിധിയില്‍മേലുള്ള പുന:പ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഭക്തര്‍ ആശങ്കയില്‍

13 NOVEMBER 2019 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാളെ യുവതീപ്രവേശന വിധിയില്‍മേലുള്ള പുന:പ്പരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ ഭക്തര്‍ ആശങ്കയില്‍. കഴിഞ്ഞ തവണത്തെ പോലെ മണ്ഡലമകരവിളക്ക് ഉത്സവം കലുഷിതമാകരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ഭക്തര്‍. 56 പുന:പ്പരിശോധനാ ഹര്‍ജികളാണ് കോടതി പരിശോധിച്ചത്. പരിശോധിച്ച വേളയില്‍ വിധി സ്്‌റ്റേ ചെയ്യാന്‍ ഭരണഘടനാ ബെഞ്ച് തയ്യാറായിരുന്നില്ല. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാനും കോടതി തയ്യാറായിരുന്നില്ല. ഭൂരിപക്ഷം പേരോടും പറയാനുള്ളത് എഴുതി നല്‍കാനാണ് ആവശ്യപ്പെട്ടത്. അതിലൂടെ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാനായെന്ന ഉത്തമവിശ്വാസത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല കര്‍മസമിതിയും അടക്കമുള്ളവര്‍.

ശബരിമലയിലേത് ലിംഗപരമായ പ്രശ്‌നമല്ലെന്നും ആചാരത്തിന്റെ പ്രശ്‌നമാണെന്നും കോടതിയെ ബോധിപ്പിക്കാനായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. വിധിയുടെ മറവില്‍ ഭക്തരെ വേര്‍തിരിച്ച് കാണുകയും പലരെയും ജയിലില്‍ അടയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി വിശ്വാസികളെ ഏറെ വേദനിപ്പിച്ചിരുന്നു. അതിനുള്ള മറുപടി ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ അവര്‍ നല്‍കി. അത് മനസ്സിലാക്കിയ സി.പി.എം തെറ്റ്പറ്റിയെന്ന് തുറന്ന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നവോത്ഥാനം വെറും കാപട്യമാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അയോധ്യാ വിധി വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ബി.ജെ.പിയും വിശ്വികളും വലിയ ആത്മവിശ്വാസത്തിലാണെന്ന് എം.ടി രമേശും പ്രതികരിച്ചു.

നിയമത്തിനും കോടതിക്കും അപ്പുറമാണ് വിശ്വാസം എന്നാണ് അയോധ്യവിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന അജയ് തറയില്‍ പറഞ്ഞു. കോടതി വിധികള്‍ പ്രായോഗികമായിരിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം മാനിക്കണം. സര്‍ക്കാര്‍ വലിയ ഫോഴ്‌സിനെ ഇറക്കിയിട്ടും വിധി നടപ്പാക്കാനായില്ല. ശബരിമലയില്‍ ഇതുവരെ യുവതികള്‍ നിന്ന് തൊഴുന്നതിന്റെ ദൃശ്യങ്ങളോ, മറ്റ് തെളിവുകളോ പൊലീസിന്റെയോ സര്‍ക്കാരിന്റെയോ കയ്യിലില്ല. വിധി സ്‌റ്റേ ചെയ്യുമെന്ന് കരുതുന്നില്ല. ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്നാണ് വിശ്വസിക്കുന്നതെന്നും അജയ് തറയില്‍ പ്രതികരിച്ചു. യുവതികളെ മലചവിട്ടിക്കാതിരിക്കാനുള്ള അക്രമരഹിതമായ എല്ലാ മാര്‍ഗങ്ങളും കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും വ്യക്തമാക്കി.

വിധി സ്റ്റേ ചെയ്യുകയോ, ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടുകയോ ചെയ്തില്ലെങ്കില്‍ മണ്ഡലകാലം വീണ്ടും കലുഷിതമാകാനുള്ള സാധ്യതയാണ് കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്്ചാത്തലത്തില്‍ പൊലീസ് സംരക്ഷണത്തില്‍ യുവതികളെ മലകയറ്റേണ്ടെന്ന തീരുമാനത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞതവണത്തേത് പോലുള്ള പ്രകോപനം ഇത്തവണയുണ്ടാകില്ലെന്നാണ് അറിയുന്നത്. നാളെ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (25 minutes ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (2 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (2 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (2 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (3 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (3 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (3 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (4 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends