Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി

വീണ്ടും ആ ദിനം... ശബരിമല വിധി വീണ്ടും വരാനിരിക്കെ രംഗത്തെത്തി ബിന്ദുവും കനകദുര്‍ഗയും പുറകോട്ട്; കഴിഞ്ഞ മണ്ഡലകാലത്ത് മലയാളികളെ ആകാക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഇരുവരുടേയും ചിന്തകള്‍ മാറുന്നു; സഹായിച്ചവരെല്ലാം മലക്കം മറിഞ്ഞപ്പോള്‍ ഒറ്റപ്പെടുന്നു

14 NOVEMBER 2019 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്‌മയം' എന്നെഴുതിയ ബാനറുമായി കുട്ടികൾ..വെറുപ്പിന്റെ രാഷ്ട്രീയം കുട്ടികളിലേക്ക് പടര്‍ത്തരുത്..വിമർശനം ഉയരുന്നു..

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതിവിധി ഇന്ന് വരാനിരിക്കെ എല്ലാ കണ്ണുകളും രണ്ടുപേരിലേക്കാണ്. കഴിഞ്ഞ സീസണില്‍ മല കയറിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു വിധി പറയുമ്പോള്‍ ഇവിടെ മണ്ഡലകാല ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഞായറാഴ്ച തുടങ്ങുന്ന മണ്ഡലകാലത്തിന്റെ അന്തരീക്ഷം നിശ്ചയിക്കുന്ന തീരുമാനം കൂടിയാകും ഇന്നുണ്ടാകുക. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാരിനും പാര്‍ട്ടികള്‍ക്കും വലിയ താത്പര്യമില്ല. അതിനാല്‍ തന്നെ അതേറ്റുപിടിക്കാനും ബിന്ദുവും കനകദുര്‍ഗയുമില്ല.

കഴിഞ്ഞ സീസണ്‍ കാരണം അനുഭവിച്ച സ്വകാര്യ ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കണക്കില്ല. ഏറ്റവും ത്യാഗം സഹിച്ചത് കനക ദുര്‍ഗയാണ്. സ്വന്തം കുടുംബം പോലും പോയി. സ്വതന്ത്രമായി പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. അതിനാല്‍ തന്നെ അത്തരു നിലപാടാണ് ഇപ്പോളവര്‍ എടുക്കുന്നത്.

ശബരിമലയില്‍ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാന്‍ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ സീസണില്‍ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും പ്രതികരിച്ചത്. 50 വയസിന് താഴെയുള്ള സ്ത്രീകള്‍ക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങള്‍ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങള്‍ തന്നെ ശബരിമലയില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല. ഇനി പുതിയ ആളുകള്‍ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു.

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാന്‍ നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയെന്ന പേരില്‍ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകള്‍ക്ക് പ്രവേശിക്കാനായിട്ടുണ്ട്. കയറാന്‍ ഇനിയും തയാറായിവരുന്ന യുവതികള്‍ക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി. ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കനകദുര്‍ഗ വ്യക്തമാക്കി.

അതേസമയം യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്ക് ശേഷം മലചവിട്ടാന്‍ തയ്യാറായ ബിന്ദു അമ്മിണിയിലും കനക ദുര്‍ഗയിലേക്കുമാണ് ഈ അവസരത്തില്‍ കേരളം ഉറ്റുനോക്കുന്നത്.

എന്നാല്‍ വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം, ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് കനക ദുര്‍ഗ പറയുന്നത്.

എന്തായാലും ഇന്നത്തെ വിധി തികച്ചും നിര്‍ണായകമാകും. അഞ്ചംഗ ബെഞ്ചില്‍ പുതുതായെത്തിയത് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സ്ഥാനത്തെത്തിയ രഞ്ജന്‍ ഗൊഗോയിയാണ്. എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, റോഹിന്‍ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പഴയ ബെഞ്ചില്‍ വിധിയെഴുതിയവര്‍. വിശ്വാസങ്ങളെ യുക്തികൊണ്ട് അളക്കരുതെന്നു തീര്‍പ്പുകല്‍പ്പിച്ച ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്നു യുവതീപ്രവേശനത്തെ എതിര്‍ത്തത്. പുനഃപരിശോധനാ ഹര്‍ജി കേട്ടപ്പോഴുള്ള അവരുടെ പരാമര്‍ശങ്ങള്‍ നിലപാട് മാറിയില്ലെന്നു സൂചിപ്പിക്കുന്നതായിരുന്നു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇത് മാറുമോയെന്ന് കണ്ടറിയാം.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (26 minutes ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (2 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (2 hours ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (2 hours ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (2 hours ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (2 hours ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (2 hours ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (3 hours ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (3 hours ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (3 hours ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (4 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends