സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്റെ തോല്‍വിയില്‍ വഴിത്തിരിവായത്.
തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 2218, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 2018. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അവസാന അഞ്ചോവറില്‍ 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 43 പന്തില്‍ 85 റണ്‍സുമായി സഞ്ജുവും 7 പന്തില്‍ 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍.
മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച സിക്‌സ് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്പയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്.
"
https://www.facebook.com/Malayalivartha