Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

കാതോര്‍ത്ത വിധി... കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി; അയോധ്യയില്‍ ശ്രീരാമ ചന്ദ്രന് പിന്നാലെ ശബരിമലയില്‍ അയ്യപ്പനും നീതി കിട്ടുന്നു; ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി; കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിന് തുടങ്ങിയ ആശങ്കകള്‍ക്ക് വിട

14 NOVEMBER 2019 10:56 AM IST
മലയാളി വാര്‍ത്ത

കേരളം കാതോര്‍ത്തിരുന്ന ശബരിമല വിധിയെത്തി. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ശബരിമല വിധി വിശാല ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഏഴംഗ ഭരണഘടനാ ബഞ്ചിലേക്ക് വിട്ടു. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്തരുടെ മനസ് നിറഞ്ഞ നിര്‍ണായക വിധിയായിരുന്നു ഇത്. മണ്ഡല മാസം പിറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേയുള്ള വിധി ഭക്തര്‍ക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുവതീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭക്തരെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്. യഥാര്‍ത്ഥ ഭക്തര്‍ ഇക്കൊല്ലം ശബരിമലയില്‍ കയറുന്നില്ല എന്ന തീരുമാനം പോലും എടുത്തിരുന്നു. ഭക്തരുടെ ഒപ്പം നില്‍ക്കാത്ത ദേവസ്വം ബോര്‍ഡിനേയും സര്‍ക്കാരിനേയും അവര്‍ പാഠം പഠിപ്പിക്കുകയും ചെയ്തു. ഫലമോ വരുമാനം കുറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാനുള്ള കാശിന് ബുദ്ധിമുട്ടുകയാണ്.

ശബരിമലയില്‍ യുവതികളെ കയറ്റാന്‍ മുന്‍കൈയ്യെടുത്ത സിപിഎമ്മിന് ഉഗ്രന്‍ പണിയാണ് ഭക്തര്‍ നല്‍കിയത്. സിപിഎമ്മിനുള്ളിലെ ഭക്തര്‍ പോലും ആ പാഠം പഠിപ്പിക്കല്‍ ഏറ്റെടുത്തു. അങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ പറ്റാത്ത സിപിഎമ്മിന്റെ പടക്കുതിരകള്‍ തകര്‍ന്നു വീണു. മികച്ച പാര്‍ലമെന്റേറിയന്‍മാരായിരുന്ന എ. സമ്പത്ത്, എം.ബി. രാജേഷ് എന്നിവര്‍ ഉദാഹരണം മാത്രം.

പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് സുപ്രീം കോടതി വിധിയോടെ പുറത്തായത്. കോടതിയ്ക്ക് മുമ്പില്‍ മൂന്ന് സാധ്യതകളാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് ഹര്‍ജി തള്ളുക. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനപരിശോധനാ ഹര്‍ജി തള്ളാനാണ് തീരുമാനിക്കുന്നതെങ്കില്‍ തിരുത്തല്‍ ഹര്‍ജിയെന്ന പരിമിത സാധ്യത മാത്രം. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്നു ജഡ്ജിമാരും വിധി പറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കില്‍ അവരും ചേര്‍ന്ന് ചേംബറിലാണ് തിരുത്തല്‍ഹര്‍ജി പരിഗണിക്കുക. വിധിയില്‍ സ്വാഭാവിക നീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തു നിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തല്‍ ഹര്‍ജി പരിഗണിക്കൂ. ഹര്‍ജിക്ക് അടിസ്ഥാനമില്ലെങ്കില്‍ പരാതിക്കാരനു കോടതി ചെലവു ചുമത്താം

പുനപരിശോധിക്കാന്‍ തീരുമാനിക്കുക എന്നതാണ് രണ്ടാമത്തേത്. ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ പഴയ വിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികള്‍്ക് നോട്ടീസയച്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും. കക്ഷികള്‍ക്ക് വിശദമായി വാദങ്ങള്‍ അവതരിപ്പിക്കാം

വിശാല ബെഞ്ചിന് വിടുക എന്നതാണ് മൂന്നാമത്തേത്. ഏഴംഗ ബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയാണെങ്കില്‍ പഴയവിധി സ്‌റ്റേ ചെയ്‌തേക്കും. ബെഞ്ച് രൂപവത്ക്കരിച്ച് വാദം കേള്‍ക്കുന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങള്‍ മാത്രം വിശാല ബെഞ്ചിലേക്ക് വിടുകയുമാകാം.

യുവതി പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധിച്ചത്. ഇതിനെതിരായ 56 പുന:പരിശോധന ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളിലും കഴിഞ്ഞ ഫെബ്രുവരി ആറിന് തുറന്നകോടതിയില്‍ വാദം കേട്ടു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, ശബരിമല ആചാര സംരക്ഷണ സമിതി, ദേവസ്വം ബോര്‍ഡ് മുന്‍അധ്യക്ഷന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുഖ്യഹര്‍ജിക്കാര്‍.

മറുവശത്ത് സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും, യങ് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷന്‍, ഹാപ്പി ടു ബ്ലീഡ് പോലുള്ള സംഘടനകളും. യുവതി പ്രവേശ വിലക്ക് വിവേചനപരമോ, അയിത്തമോ അല്ല. നൈഷ്ഠിക ബ്രമ്ഹചാരിയെന്ന നിലക്കുള്ള പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിച്ചാണ് പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് തുടങ്ങയവയാണ് ഹര്‍ജിക്കാരുടെ വാദങ്ങള്‍. വിലക്കിന്റെ അടിസ്ഥാനം അയിത്തവും, ആര്‍ത്തവം അശുദ്ധിയാണെന്ന കാഴ്ചപാടുമാണ്. യുവതി പ്രവേശവിലക്ക് ഒഴിവാക്കാന്‍ പറ്റാത്ത ആചാരമല്ലെന്നും എതിര്‍ കക്ഷികള്‍ വാദിച്ചു.

ഭരണഘടന ബെഞ്ചിലെ നാല് അംഗങ്ങളില്‍ മൂന്നു പേരും യുവതി പ്രവേശത്തെ അനുകൂലിച്ചവരാണ്. യുവതി പ്രവേശന വിലക്കില്‍ തെറ്റില്ലെന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം ബെഞ്ചിലെ പുതിയ അംഗമെന്ന നിലയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് നിര്‍ണ്ണായകമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു  (5 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (24 minutes ago)

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (1 hour ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (1 hour ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (1 hour ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (2 hours ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (2 hours ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (2 hours ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (3 hours ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (3 hours ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (3 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (4 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (4 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (4 hours ago)

Malayali Vartha Recommends