ഞാനൊരു മോഷ്ടാവ് കൂടിയാണ്; തുറന്ന് പറഞ്ഞ് മന്ത്രി ജി സുധാകരന്‍; മോഷ്ടിച്ചത് എന്തെന്ന് കേട്ട് എല്ലാവരും ഞെട്ടി

മന്ത്രി ജി സുധാകരന്‍ നല്ലൊരു കവിയാണെന്ന് നമുക്കറിയാം. എന്നാൽ മോഷണവും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ചെറുപ്പത്തില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ചെറുപ്പത്തിലായിരുന്നു മോഷണം നടത്തിയത്. വേറൊന്നുമല്ല ഒരു ഏത്തവാഴക്കുല. സ്വന്തം അമ്മാവന്‍റെ പുരയിടത്തില്‍ നിന്നായിരുന്നു മോഷണം നടത്തിയത്. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങിലായിരുന്നു ചെറുപ്പ കാലത്ത് സ്വന്തം ബന്ധുവിന്‍റെ വീട്ടില്‍ നിന്നും മോഷണം നടത്തിയ സംഭവം അദ്ദേഹം വിവരിച്ചത്.
'വല്യമ്മാവന്‍റെ പുരയിടത്തില്‍ നിന്നായിരുന്നു മോഷണം നടത്തിയത്. വല്യമ്മാവന്‍ പട്ടാളത്തീന്ന് വന്ന ആളാണ്. വെളുപ്പിന് മൂന്ന് മണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു. തണ്ടും മറ്റും വെട്ടി കുഴിച്ചുമൂടി. ഒരാഴ്ചക്കാലം വാഴക്കുല പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. ആരും പിടികൂടിയില്ല, സിബിഐ അന്വേഷണവും ഉണ്ടായില്ല', മന്ത്രി പറഞ്ഞു. മന്ത്രിയുടെ മോഷണ കഥ കേട്ട് ജയില്‍ അന്തേവാസികൾ ചിരിച്ചു.
ഇത് പോലെ ചെറിയ കാര്യങ്ങള്‍ക്ക് അറസ്റ്റ് ഉണ്ടാകുന്നുണ്ട്. പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍ പോലും പെട്ടന്ന് പിടിക്കപ്പെടുന്നു. സ്വാധീനമുള്ളവർ പണക്കാർ തുടങ്ങിയവർ എന്ത് കുറ്റം ചെയ്താലും ആരുമറിയില്ലെന്നും ഒരു കുറ്റം ചെയ്തുവെന്ന് കരുതി ജീവിതകാലം മുഴുവന്‍ കുറ്റവാളിയാക്കുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയിലില്‍ നിയമങ്ങള്‍ അനുസരിക്കണം, അതല്ലാതെ മറ്റെല്ലാ അവകാശവും ജയില്‍ അന്തേവാസികള്‍ക്കുണ്ടെന്നും മന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha