പെട്ടുപോയെന്നാ തോന്നണെ... ദേ പോയി ദാ വന്നു എന്ന ഹാഷ് ടാഗുമായി കോടീശ്വരനിലൂടെ വീണ്ടും സുരേഷ് ഗോപിയെത്തുമ്പോള്‍ ടോളര്മാര്ക്ക് ചാകര; ഒറ്റ ചോദ്യം ജീവിതം മാറ്റിമറിക്കുമെന്ന് സുരേഷ് ഗോപി പറയുമെങ്കിലും യഥാര്‍ത്ഥത്തില്‍ ആ ഒറ്റ ചോദ്യം സുരേഷ് ഗോപിയുടെ ജീവിതത്തേയാണ് മാറ്റി മറിച്ചത്
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സൂപ്പര്‍താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിനതീതമായി സുരേഷ് ഗോപി ചെയ്ത കുറേ നല്ല വേഷങ്ങള്‍ മലയാളികളുടെ മനസിലിപ്പോഴുമുണ്ട്. സിനിമ കുറഞ്ഞപ്പോള്‍ ഞാന്‍ കോടീശ്വരനുമായി സുരേഷ്ഗോപി എത്തിയപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഏഷ്യാനെറ്റിലെ ഞാന്‍ കോടീശ്വരന് പരിപാടിയിലെ വന്‍ വിജയത്തെ തുടര്‍ന്നാണ് മനോരമയിലും ഞാന്‍ കോടീശ്വരന് ആരംഭിച്ചത്. ഞാന്‍ കോടീശ്വരനായി എത്തിയതാകട്ടെ സുരേഷ് ഗോപിയും. പരിപാടി തുടങ്ങിയ അന്നു മുതല്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ അവതരണ ശൈലിയും വാക് ചാതുര്യവും കാരണം ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ഒറ്റ ചോദ്യം ജീവിതത്തെ മാറ്റി മറിയ്ക്കുമെന്നാണ് സുരേഷ് ഗോപി എപ്പോഴും പറയുന്നത്. എന്നാല്‍ ഈ ചോദ്യം ശരിക്കും സുരേഷ് ഗോപിയേയാണ് മാറ്റിമറിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയിലെ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രോളര്‍മാര്‍ക്കും ചാകരയായിരിക്കുകയാണ് ഈ സംഭവം.
മലപ്പുറം സ്വദേശി ശ്രീജിത്ത് പങ്കെടുത്ത എപ്പിസോഡിലായിരുന്നു രസകരമായ സംഭവം. 'സിലോണ്‍, കോയിന് എന്നിവ ഏതു ഭക്ഷ്യ വിവിധ തരങ്ങളാണ്'? എന്ന ചോദ്യത്തിനു നാല് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. പൊറൊട്ട, ദോശ, ഇഡിയപ്പം, ഇഡ്ഡലി എന്നിവയായിരുന്നു ഓപ്ഷനുകള്‍. ഓഡിയന്സിന്റെ അഭിപ്രായ പ്രകാരം ശ്രീജിത്ത് 'പൊറൊട്ട' എന്ന് ഉത്തരം നല്‍കുകയായിരുന്നു.
ശ്രീജിത്തിനോട് 'പൊറൊട്ട കഴിച്ചിട്ടുണ്ടോ' എന്ന് താരം ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. അതോടെ 'എന്താണ് കടയില്‍ ചെന്നാല്‍ പറയുന്നത്' എന്നും സുരേഷ് ഗോപി ചോദിച്ചു. ഒട്ടും ആലോചിക്കാതെ ആയിരുന്നു മത്സരാര്‍ത്ഥിയായ ശ്രീജിത്തിന്റെ ഉത്തരം. 'പൊറൊട്ടയും ബീഫും'. ശ്രീജിത്തിന്റെ ഉത്തരം കേട്ട സുരേഷ് ഗോപി അമ്പരന്നു. പൊറോട്ടയും ബിഫും എവിടെയോ കേട്ടിട്ടുണ്ടല്ലോ. ദൈവമേ പെട്ടുപോയല്ലോ. കേരളത്തില്‍ പെറോട്ടയും ബിഫും പറഞ്ഞാല്‍ ബാക്കി ബിജെപിക്കാര്‍ വച്ചിരിക്കില്ല. എന്തെല്ലാം വിവാദമാ ബീഫിന്റെ പേരില്‍ ഉണ്ടായത്. ബിജെപി നേതാവ് കെ. സുരേന്ദ്രന് പോലും ഉള്ളിക്കറി കഴിച്ചതിനെ ബീഫാക്കിയ സംസ്ഥാനമാണ് കേരളം. എല്ലാം നിമിഷ നേരം കൊണ്ട് മിന്നിമറിഞ്ഞു. എല്ലാം അടക്കി
'ഓ' എന്ന് മാത്രം പ്രതികരിച്ച ശേഷം പെട്ടന്ന് തന്നെ അടുത്ത ചോദ്യത്തിലേക്ക് കടക്കുകയായിരുന്നു.
ഏതായാലും ഇതോടെ സംഭവം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്നും പലതവണയായി ബീഫ് വില്‍ക്കുന്നതിനെതിരായ നിലപാടുകള്‍ ഉയര്‍ന്നു വന്നിട്ടുമുണ്ട്.
സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന ഞാന്‍ കോടീശ്വരന് റോളിലേക്ക് ഊര്‍ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണെന്ന് സുരേഷ് ഗോപി പറഞ്ഞു. 'അമിതാഭ് ജി ചെയ്ത പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. രാധിക ആ സമയത്ത് പറഞ്ഞു, 'ചേട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ചേട്ടനായിരിക്കും ഇതു ചെയ്യുക, അതെനിക്കൊരു വെളിപാടുപോലെ തോന്നുന്നു.' പക്ഷേ എന്റെ ആദ്യ പ്രതികരണം ഈ ജന്മത്തില് അതെനിക്ക് പറ്റില്ലെന്നായിരുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
'ഈ പരിപാടി ഞാനാണ് ചെയ്യുന്നതെന്ന് പ്രചരണം വന്നപ്പോള്‍ ഇയാളെക്കൊണ്ടിത് ചെയ്യാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ വന്നത്. അതൊരു വാശിയായി എടുത്തു. ഇതൊരു വലിയ ഉത്തരവാദിത്തമായിരുന്നു. ബഹുമാന്യനായ അമിതാഭ് ബച്ചന് അവതരിപ്പിക്കുമ്പോള്‍ ഞാനും രാധികയും ആവേശത്തോടെ ഈ പരിപാടി കാണുമായിരുന്നു.'
'രാധിക അന്നു പറഞ്ഞ വാചകം എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. 2011 ആദ്യമാണ് ഈ പരിപാടി എന്റെ അരികില്‍ വരുന്നത്. ആദ്യമേ പറഞ്ഞു, എനിക്ക് ഇത് പറ്റില്ല. അമിതാഭ് ജിയുടെ മുഖം പ്രേക്ഷകരില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു. അങ്ങനെ കുറേകാലമെടുത്ത് എന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായെന്നും സുരേഷ് ഗോപി പറയുന്നു.
"
https://www.facebook.com/Malayalivartha