Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

അച്ഛനൊപ്പം ശബരിമല അയ്യപ്പനെ കാണാനെത്തിയ പെണ്‍കുട്ടിക്ക് മുന്നില്‍ ആധാര്‍ വില്ലനായി, പോണ്ടിച്ചേരി സ്വദേശിയായ പെണ്‍കുട്ടി ഇതോടെ ദര്‍ശനം നടത്താതെ മടങ്ങി

20 NOVEMBER 2019 02:37 PM IST
മലയാളി വാര്‍ത്ത

അച്ഛനൊപ്പം ശബരിമല അയ്യപ്പനെ കാണാനെത്തിയ പെണ്‍കുട്ടിക്ക് മുന്നില്‍ ആധാര്‍ വില്ലനായി. പോണ്ടിച്ചേരി സ്വദേശിയായ പെണ്‍കുട്ടി ഇതോടെ ദര്‍ശനം നടത്താതെ മടങ്ങി. പൊലീസിന്റെ വെര്‍ച്വല്‍ക്യൂ ബുക്കിംഗില്‍ 10 വയസ് എന്നാണ് കാണിച്ചിരുന്നത്. വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ 12 വയസാണെന്ന് മനസ്സിലായി. അതോടെയാണ് മലകയറ്റാതെ മടക്കിയയച്ചത്. കുട്ടിയുടെ കൂടെ വന്ന പിതാവിനെയും ബന്ധിക്കളെയും ശബരിമലയിലെ നിലവിലെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് തിരിച്ചയച്ചത്. കോടതി വിധിയിലെ അവ്യക്തതയും ആചാരങ്ങളെ കുറിച്ച് വ്യക്തമായി അറിവില്ലാത്തവരുമാണ് ഇത്തരത്തില്‍ ദര്‍ശനത്തിനെത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഒന്‍പത് വയസ്സുകാരി പെണ്‍കുട്ടി കഴുത്തില്‍ റെഡി ടു വെയ്റ്റ് എന്ന പഌക്കാര്‍ഡ് അണിഞ്ഞെത്തിയത് ശ്രദ്ധേയമായി. ബാംഗ്ലൂരില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ഹൃദ്യാകൃഷ്ണനാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മൂന്ന് തവണ ശബരിമല ദര്‍ശനം നടത്തിയ തനിക്ക് ഇനി 50 വയസ്സിന് ശേഷമേ മലകയറാന്‍ സാധിക്കൂ എന്ന് ഹൃദ്യാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലകാലം ആരംഭിച്ച കഴിഞ്ഞയാഴ്ച 12 ആന്ധ്രാസ്വദേശിനികള്‍ ദര്‍ശനത്തിനെത്തിയെങ്കിലും പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. മലയാളി യുവതികളാരും ഇതുവരെ ദര്‍ശനത്തിനെത്തിയിട്ടില്ല. യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നും ഓര്‍ഡര്‍ വാങ്ങിക്കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുവതികളെത്തിയാല്‍ തടാന്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തമ്പടിച്ചിട്ടുണ്ട്. അതിന് പുറമേ എല്ലാ വാഹനങ്ങളിലും വനിതാ പൊലീസ് ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തിയ ശേഷമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. പൊലീസ് സുരക്ഷയൊരുക്കില്ലെന്ന് ഉറപ്പായതോടെ തമിഴ്‌നാട്ടില്‍ നിന്ന് ദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്ന മനീതി സംഘം ഉള്‍പ്പെടെ നിലപാട് മാറ്റിയെന്നാണ് സൂചന. ബി.ജെ.പി ഇത്തവണ സമരരംഗത്തില്ല. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ കര്‍മസമിതിയാണ് ചെറു സംഘങ്ങളായി എല്ലാ ദിവസവും ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞതവണ അറസ്റ്റിലായവരെയും കേസില്‍ ഉള്‍പ്പെട്ടവരെയും ഒഴിവാക്കിയിട്ടുണ്ട്. കോടതി വിധിയില്‍ സ്‌റ്റേ ഇല്ലെങ്കിലും സര്‍ക്കാര്‍ യുവതീപ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാത്തത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയായി.

വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത 36 യുവതികളില്‍ 12 പേരാണ് ഇതുവരെ ദര്‍ശനത്തിനെത്തിയത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി മടക്കിയയച്ചു. തൃപ്തി ദേശായി ഉള്‍പ്പെടെയുള്ള ആക്ടിവിസ്റ്റുകള്‍ മലകയറാന്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പിന്‍മാറിയെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ സുരക്ഷ നല്‍കാതെ യുവതികള്‍ക്ക് മലകയറാന്‍ ആകില്ലെന്ന് ഉറപ്പായതോടെയാണ് പലരും പിന്‍മാറിയതെന്ന് അറിയുന്നു. 50 വയസിന് മുകളിലുള്ള യുവതികളെ മാത്രമാണ് ഇത്തവണയും ശബരിമലയിലും സന്നിധാനത്തും ഡ്യൂട്ടിക്ക് വിന്ന്യസിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തെ പോലെ ഭക്തരാരും സ്ത്രീകളെ തടയുകയോ, തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (3 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (3 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (4 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (4 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (4 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (4 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (4 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (4 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (4 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (10 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (11 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (11 hours ago)

Malayali Vartha Recommends