Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കാര്‍ ഉണ്ടായിട്ടും പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല...ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു

21 NOVEMBER 2019 02:34 PM IST
മലയാളി വാര്‍ത്ത

പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്...അധ്യാപകരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനു കാരണം എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ

ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ ആണ് സ്‌കൂളിൽ നിന്ന് പാമ്പുകടിയേറ്റത്.. സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തിൽ ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു.

സ്കൂളിലെ അധ്യാപകരിൽ പലരും കാര്‍ ഉള്ളവരാണ് ..എന്നിട്ടും ഷെഹലയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്ഷിതാവ് എത്തുന്നതിനായി കാത്തിരുന്നുവെന്നുമാണു കുട്ടികളുടെ പരാതി. തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാല്‍ മണിക്കൂറിനുശേഷം കുട്ടിയുടെ അച്ഛൻ എത്തിയതിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും കുട്ടികള്‍ പറഞ്ഞു.

കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ അധ്യാപകൻ വടിയെടുത്ത് കുട്ടികളെ ക്‌ളാസ്സുകളിലേക്ക് പറഞ്ഞയച്ചു എന്നും കുട്ടികൾ പരാതിപ്പെട്ടു . സ്‌കൂളിലെ ഒരു അധ്യാപികയും ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞെങ്കിലും മറ്റ് അധ്യാപകർ തയ്യാറായില്ല എന്നും പറയുന്നു ..

കാലിനു നീലനിറം വന്ന് ഷെഹല നിന്നു വിറയ്ക്കുകയായിരുന്നു എന്നും വിദ്യാർഥിനികൾ പറ‍ഞ്ഞു...എന്നാൽ പാമ്പ് കടിച്ചതല്ല ആണി കൊണ്ടതാണെന്നാണ് ആദ്യം അധ്യാപകർ പറഞ്ഞത്..ആണി കുത്തിയാൽ കാലിൽ രണ്ട മുറിപ്പാടുകൾ ഉണ്ടാകില്ലല്ലോ എന്ന് കുട്ടികൾ പോലും ചോദിച്ചിരുന്നു. എന്നിട്ടും ബന്ധപ്പെട്ട അധ്യാപകൻ വേണ്ട നടപടി എടുക്കാനോ കുട്ടിയെ ആശുപത്രിയിലെത്തിക്കാനോ ശ്രമിച്ചില്ല എന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയരുന്നത്

അതേസമയം, വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊതുവിഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ഡിഡിഇയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെന്നും കലക്ടര്‍ അദീല അബ്ദുല്ലയും അറിയിച്ചു.

പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു.

പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (1 hour ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (2 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (2 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (2 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (2 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (2 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (2 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (3 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (3 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (3 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (3 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (3 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (3 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (3 hours ago)

Malayali Vartha Recommends