കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയില്‍പ്പെട്ടിട്ടും 48-കാരിയായ സ്ത്രീക്ക് അത്ഭുതകരമായ രക്ഷപ്പെടല്‍. കഴിഞ്ഞദിവസം അര്‍ധരാത്രി 12.30-ഓടെയാണ് ഉന്നാവോ സ്റ്റേഷനെ നടുക്കിയ ഈ സംഭവം നടന്നത്. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യാനെത്തിയ രാംഷില എന്ന സ്ത്രീയാണ് തലനാരിഴയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
സ്റ്റേഷനിലേക്ക് വന്ന ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി ഇവര്‍ പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. പെട്ടെന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പോയ രാംഷില, മനസ്സാന്നിധ്യം വീണ്ടെടുത്ത് ട്രാക്കിന് നടുവിലേക്ക് ചുരുണ്ടുകൂടി കിടന്നു. ഇവര്‍ക്ക് മുകളിലൂടെ ട്രെയിനിന്റെ മുഴുവന്‍ ബോഗികളും (21 ബോഗികള്‍) പൂര്‍ണ്ണമായി കടന്നുപോകുന്നത് വരെ ഒട്ടും അനങ്ങാതെ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു.
ട്രെയിന്‍ സ്റ്റേഷന്‍ വിട്ടുപോയതിന് പിന്നാലെ റെയില്‍വേ അധികൃതരും യാത്രക്കാരും ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ ട്രാക്കില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ച് കയറ്റുകയും തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധനയില്‍ ഇവരുടെ ചെവിക്ക് ചെറിയൊരു മുറിവൊഴിച്ചാല്‍ മറ്റ് ഗുരുതര പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം രാംഷില ആശുപത്രി വിട്ടു. ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ ദമ്പതികള്‍.
https://www.facebook.com/Malayalivartha

























