ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പിടികൂടി. പള്ളിപ്പാട് നടുവട്ടത് ഹരിപ്പാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടിയത്.
കായംകുളം സ്വദേശി ഗുണ്ടാ നേതാവ് നിതീഷിനായി അന്വേഷണം ആരംഭിച്ചു. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നുമാണ് തിമിംഗല ഛര്‍ദ്ദി പിടികൂടിയത്. വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധന തുടരുകയാണ്.
https://www.facebook.com/Malayalivartha

























