Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഞങ്ങള്‍ക്കും കുട്ടികളുണ്ട്... പൊന്നുമോള്‍ക്ക് ആണി കൊണ്ടെന്ന് സ്‌കൂളില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ മേളെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരാനുള്ള അവസാനത്തെ യാത്രയാണെന്ന് ആ പിതാവ് കരുതിയില്ല; അധ്യാപകര്‍ക്ക് കാറുകളുണ്ടായിരുന്നിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; ഹൃദയം തകര്‍ന്ന വേദനയോടെ അഡ്വ. അസീസ്

22 NOVEMBER 2019 11:51 AM IST
മലയാളി വാര്‍ത്ത

ഷഹ്‌ല ഷെറിന്റെ പിതാവ് അഡ്വ. അസീസിന്റെ വേദന കേരളത്തിന്റെ മൊത്തം വേദനയായി മാറുകയാണ്. മകളെത്തേണ്ട സമയത്ത് സ്‌കൂളില്‍ നിന്നുള്ള ആ വിളി ആശങ്കയോടെയാണ് എടുത്തത്. എന്നാല്‍ മകളുടെ കാലില്‍ ആണി കൊണ്ടെന്നും പെട്ടെന്ന് വരാനാണ് അവര്‍ പറഞ്ഞത്. ആണിയല്ലേ കൊണ്ടെത് എന്ന് ആശ്വസിച്ച് യാത്ര തിരിക്കുമ്പോള്‍ അത് മകളെ വിളിക്കാനുള്ള അവസാനത്തെ യാത്രയാണെന്ന് ആ പിതാവ് കരുതിയില്ല. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചങ്ക് പിടയുകയാണ്. എത്ര ലാഘവത്തോടെയാണ് സ്‌കൂള്‍ അധികൃതരും ആശുപത്രിക്കാരും അത് കൈകാര്യം ചെയ്തത്.

നിറഞ്ഞ വേദനയോടെയാണ് മാധ്യമങ്ങളുടെ മുമ്പില്‍ അഡ്വ. അസീസ് സംഭവം അവതരിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റ് മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സ്‌കൂളില്‍ എത്തുന്നതുവരെ കാത്തിരുന്നത് ഗുരുതര വീഴ്ചയാണെന്ന് അഡ്വ. അസീസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് 3.36നാണ് സ്‌കൂള്‍ അധികൃതര്‍ വിളിച്ചത്. ഉടന്‍ തന്നെ കോടതിയില്‍ നിന്നിറങ്ങി ഓട്ടോറിക്ഷയില്‍ സ്‌കൂളിലെത്തി. കുട്ടിയെ കസേരയില്‍ ഇരുത്തിയിരിക്കുകയായിരുന്നു.

കാലില്‍ രണ്ടു മുറിവുകളാണുണ്ടായിരുന്നത്. മുറിവേറ്റ ഭാഗം നീലിച്ചതായി കണ്ടിരുന്നു. പാമ്പു കടിയേറ്റതാണെന്ന് തനിക്ക് വ്യക്തമായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍വച്ച് കുട്ടിക്ക് ആന്റിവെനം നല്‍കണമെന്ന് താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ല. താന്‍ നിര്‍ബന്ധിച്ചിട്ടല്ല കോഴിക്കോട്ടേക്കു കൊണ്ടുപോയത്. സംഭവത്തില്‍ ആരോടും പരാതിയില്ലെന്നും ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും ഹൃദയം തകര്‍ന്ന വേദനയോടെ അഡ്വ. അസീസ് പറഞ്ഞു.

കുട്ടിക്കു പാമ്പുകടിയേറ്റ ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസിന്റെ തറയില്‍ രണ്ടു മാളങ്ങള്‍ ഉണ്ട്. മുമ്പും ക്ലാസ് മുറിയില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നു കുട്ടികള്‍ പറയുന്നു. ചുവരിനോടു ചേര്‍ന്നുള്ള വലിയ മാളത്തിലാണു ഷഹ്‌ല ഷെറിന്റെ കാല്‍ കുടുങ്ങിയത്. കാല്‍ വലിച്ചെടുത്തപ്പോള്‍ ചോര കിനിയുന്നുണ്ടായിരുന്നു. തറയില്‍ ദ്വാരമുണ്ടായിട്ടു നാളുകളായെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ല.

കാല്‍നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടിയെ കടിച്ച പാമ്പിനെ കണ്ടെത്താന്‍ ഇന്നലെ പാമ്പുപിടിത്തക്കാരനെ കൊണ്ടുവന്നിരുന്നു. കോണ്‍ക്രീറ്റ് തകര്‍ത്താലേ പാമ്പിനെ കണ്ടെത്താന്‍ കഴിയൂവെന്നതിനാല്‍ ദൗത്യം വിജയിച്ചില്ല.

പാമ്പുകടിയേറ്റ വിദ്യാര്‍ഥിനിക്ക് ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും വീഴ്ച വരുത്തിയതായി ആരോപണം ഉയരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയുമായി ഒരു മണിക്കൂറോളമാണു ചെലവഴിച്ചത്. രണ്ടു തവണ രക്ത പരിശോധന നടത്തി.

ഒടുവില്‍ പാമ്പു കടിച്ചതാണെന്നു വ്യക്തമായിട്ടും ആന്റിവെനം നല്‍കിയില്ല. പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധ മരുന്നായ ആന്റിവെനം ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നും എന്തുകൊണ്ടാണ് പ്രതിരോധ മരുന്ന് നല്‍കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും വയനാട് ഡി.എം.ഒ: രേണുക 'മംഗള'ത്തോടു പറഞ്ഞു. ഉച്ചകഴിഞ്ഞ് മുന്നേകാലിനാണു കുട്ടിയെ പാമ്പു കടിച്ചത്. 3.36നു പിതാവിനെ സ്‌കൂളില്‍നിന്നു വിവരമറിയിച്ചു. ഉടന്‍ പിതാവ് സ്‌കൂളിലെത്തി. 3.50 ഓടു കൂടി കുട്ടിയെ ബത്തേരിയെ ബത്തേരിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് നേരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. 4.50 വരെ കുട്ടി താലൂക്ക് ആശുപത്രിയിലായിരുന്നു. രണ്ടു തവണ കുട്ടിയുടെ രക്തം പരിശോധിച്ചു. ഒടുവില്‍ വിഷം തീണ്ടിയതാണെന്നു മനസിലായി.

ആന്റിവെനം നല്‍കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനുള്ള നടപടികള്‍ വൈകുമെന്നും കോഴിക്കോട്ടേക്കു കൊണ്ടുപോവുകയാണു നല്ലതെന്നും പറഞ്ഞ് ആശുപത്രി അധികൃതര്‍ റഫര്‍ ചെയ്യുകയായിരുന്നുവെന്ന് പിതാവ് അസീസ് പറയുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി നില വഷളായി. വൈത്തിരിയില്‍വച്ച് ആറുമണിയോടെ കുട്ടി മരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends