പുലര്‍ച്ചെ ആറരെ മുതല്‍ സിനിമാ സെറ്റില്‍ 150തോളം പേര്‍ സജ്ജീവമായുണ്ടാകും, അപ്പോഴും യുവനടന്‍മാരില്‍ പലരും കൃത്യസമയത്ത് ലൊക്കേഷനുകളില്‍ എത്താറില്ല

പുലര്‍ച്ചെ ആറരെ മുതല്‍ സിനിമാ സെറ്റില്‍ 150തോളം പേര്‍ സജ്ജീവമായുണ്ടാകും, അപ്പോഴും യുവനടന്‍മാരില്‍ പലരും കൃത്യസമയത്ത് ലൊക്കേഷനുകളില്‍ എത്താറില്ല. രാത്രി എത്ര വൈകി ഷൂട്ടിംഗ് തീര്‍ന്നാലും മമ്മൂട്ടിയും മോഹന്‍ലാലും ഇപ്പോഴും സംവിധായകര്‍ പറയുന്ന സമയത്തെത്തും. ഇരുപതാംനൂറ്റാണ്ട് എന്ന സൂപ്പര്‍ഹിറ്റ് കെ. മധു 19 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത് മോഹന്‍ലാലിന്റെ പിന്തുണ കൊണ്ടുമാത്രമാണ്. ഇന്ന് ഏതെങ്കിലും താരം അത്തരത്തില്‍ സഹകരിക്കുമോ? ഇന്ന് യുവതാരങ്ങളില്‍ ചിലര്‍ രാത്രി ഉറങ്ങുന്നത് രണ്ടും മൂന്നും മണിക്കാണ്. എഴുനേല്‍ക്കുന്നത് രാവിലെ 10ന് ശേഷം. രാവിലെ ആറര മുതല്‍ ലൊക്കേഷനില്‍ മറ്റുള്ളവര്‍ താരത്തിനായി കാത്തിരിക്കുകയാകും. 11 മണി കഴിയും ഇത്തരക്കാര്‍ ലൊക്കേഷനില്‍ എത്താന്‍. എത്തിയാല്‍ നേരെ കാരവനിലേക്ക് കയറും.
അവിടെ നിന്ന് ഇറക്കണമെങ്കില്‍ ആനയെ എളുന്നെള്ളിച്ച് പൂരപ്പറമ്പില്‍ എത്തിക്കുന്നതിലും പാടാണ്. കാരവനില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കും പിന്നെ കോസ്റ്റിയൂം ഇട്ട് മേക്കപ്പ് ചെയ്ത് ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്പോള്‍ ഉച്ചയാകും. സമയം വെച്ചല്ല, ഡേറ്റ് അനുസരിച്ചാണ് നിര്‍മാതാക്കള്‍ താരങ്ങളുമായി കരാര്‍ ഒപ്പിടുന്നത്. 30 ദിവസം കൊണ്ട് തീര്‍ക്കേണ്ട പടം 40-45 ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പ്ലാന്‍ ചെയ്യും ചിലപ്പോഴത് അറുപത് ദിവസം വരെ നീണ്ടുപോകുമെന്ന് ഒരു പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. യുവതാരങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ രാവിലെ മുതല്‍ മാനേജര്‍മാര്‍ കാറുമായി കാത്ത് നില്‍ക്കേണ്ട ഗതികേണ്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം കാരവനുള്ള സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ നിര്‍മാതാക്കളോട് അനീതിയാണ് കാട്ടുന്നത്. കാരവനിന് ഡീസല്‍, ഡ്രൈവറുടെ ബാറ്റ, താമസം, ഭക്ഷണം എന്നിവയെല്ലാം നിര്‍മാതാവ് വഹിക്കണം.
നസീറും സത്യനും ജയനും രതീഷും സോമനുമൊക്കെ ഉച്ചയൂണ് കഴിഞ്ഞ് മരത്തണലിലോ, ഷൂട്ട് ചെയ്യുന്ന വീടിന്റെ തിണ്ണയിലോ മറ്റുമാണ് ഉറങ്ങിയിരുന്നതെന്ന് പഴയകാലത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാള്‍ ഓര്‍മിക്കുന്നു. കാരവന്‍ സംസ്‌ക്കാരം എന്നാണോ മലയാള സിനിമയില്‍ വന്നത്. അന്ന് മുതലാണ് സിനിമയില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം പറയുന്നു. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടുക ഇന്നത്തെ കാലത്ത് ഏറെ പ്രയാസമാണ്. അതുകൊണ്ടാണ് സാറ്റലൈറ്റിലൂടെ കുറച്ച് പൈസയെങ്കിലും ലഭിക്കുന്ന ഷെയിന്‍നിഗത്തെ പോലുള്ള താരങ്ങളുടെ മുന്നില്‍ പല നിര്‍മാതാക്കളും മുട്ട് മടക്കേണ്ടിവരുന്നതെന്ന് ഒരു നിര്‍മാതാവ് പറഞ്ഞു. പലപ്പോഴും മോശമായ പെരുമാറ്റം യുവതാരങ്ങളില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
നെടുമുടിവേണു, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ സെറ്റിലെത്തിയാല്‍ ആദ്യം ചെയ്യുക കോസ്റ്റിയൂം ഇടുകയാണ്, അതിന് ശേഷം മേക്കപ്പിടും തങ്ങളെ വിളിക്കുന്നത് വരെ സെറ്റില്‍ പാട്ടുകേട്ടോ വിശേഷങ്ങള്‍ പങ്കുവെച്ചോ അവര്‍ ഇരിക്കും. ജോലി ചെയ്യാന്‍ നമ്മള്‍ തയ്യാറായിരിക്കണം, എപ്പോള്‍ വേണമെങ്കിലും സംവിധായകന്‍ വിളിക്കുമെന്നാണവര്‍ പറയുന്നത്. ആ തരത്തിലായിരിക്കണം ഒരു കലാകാരന്‍ ഇടപെടേണ്ടത്. എന്നാല്‍ വലിയ കഷ്ടപ്പാടും ബുദ്ധിമുട്ടുമില്ലാതെ സിനിമയിലെത്തിയ താരങ്ങള്‍, ഇരുട്ടിവെളുക്കും മുമ്പ് തങ്ങള്‍ക്ക് കിട്ടിയ ജനപിന്തുണയുടെ മറവില്‍ കാട്ടിക്കൂട്ടുന്ന വൃത്തികേട് കാരണം സിനിമ ഇന്‍ഡസ്ട്രി വലിയ നഷ്ടത്തിലേക്കും നാണക്കേടിലേക്കും നീങ്ങുകയാണ്.
https://www.facebook.com/Malayalivartha