ഭാര്യയെ വെട്ടിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍... സംഭവമൊന്നുമറിയാതെ ഉറക്കത്തില്‍ കുഞ്ഞുങ്ങള്‍

ഭര്‍ത്താവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിന് മുറിവേറ്റ് സഹായമഭ്യര്‍ഥിച്ചെത്തിയ ഭാര്യയെ അയല്‍വാസികള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ സിമി കാസര്‍കോട് ചെങ്കളയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കഴുത്തില്‍ മുന്‍ഭാഗത്ത് വാക്കത്തികൊണ്ട് മുറിവേറ്റ നിലയില്‍ സിമി അയല്‍വീട്ടുകാരെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് വെട്ടിയതാണെന്ന് സിമി അറിയിച്ചതായി അയല്‍വാസികള്‍ .
വിവരമറിഞ്ഞ് വീടിനടുത്തുള്ള ബന്ധുക്കള്‍ സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഏണിപ്പടിയുടെ കൈവരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ ഒന്നര വയസ്സും അഞ്ച് വയസ്സുമുള്ള മക്കള്‍ അടുത്ത മുറിയില്‍ കിടക്കുകയായിരുന്നു.വെട്ടേറ്റ സിമി വീട്ടില്‍നിന്ന് ഇറങ്ങിയശേഷം സുരേന്ദ്രന്‍ ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നു. ഏറെക്കാലം പ്രവാസിയായിരുന്ന സുരേന്ദ്രന്‍ മൂന്നുവര്‍ഷമായി കുറ്റിക്കോലില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബേഡകം പോലീസ്.
പരേതരായ അമ്പു മണിയാണിയുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: കെ.ഗോപാലന്‍, കെ.രാഘവന്‍, കെ.രാജന്‍, കെ.ദിനേശന്‍, കെ.ശാന്തകുമാരി.
"
https://www.facebook.com/Malayalivartha