Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

06 DECEMBER 2019 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍ അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍) സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുകയാണ്. ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റിന്റെ (NIFTEM) സഹകരണത്തോടെയാണ് പോഷകാഹാര ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്.

ഇതുസംബന്ധിച്ച് നിഫ്‌റ്റെമും വനിത ശിശുവികസന വകുപ്പുമായുള്ള ധാരണപത്രം (എം.ഒ.യു.) ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ നിഫ്‌റ്റെം രജിസ്ട്രാര്‍ ഡോ. ജെ.എസ്. റാണ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ എന്നിവര്‍ ഒപ്പിട്ടു. വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, നിഫ്‌റ്റെം അസി. പ്രൊഫസറും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. കോമള്‍ ചൗഹാന്‍ എന്നിവര്‍ സന്നിഹിതരായി.

പോഷണ്‍ അഭിയാന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോാഡ് ജില്ലകളില്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒരു അടിസ്ഥാന പഠനം നടത്തിയിരുന്നു. ഇതിലൂടെ സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, വിളര്‍ച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനും സാധിച്ചിരുന്നു. പോഷകാഹാര കുറവ് കണ്ടെത്തുന്നതിന് ഇത്തരം ഗവേഷണങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഗവേഷണം വ്യാപിപ്പിക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധമായ പദ്ധതികളുടെ നടപ്പാക്കല്‍, മേല്‍നോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം, പ്രചരണം, എന്നിവയ്ക്കായുള്ള ഒരു പരമോന്നത ഗവേഷണ സ്ഥാപനമായിരിക്കും ഇത്. ഈ ഗവേഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ ഏജന്‍സികള്‍ എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളാകും.

ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍

· കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പിന്റെ സാധ്യത 25 ശതമാനത്തില്‍ താഴെയാക്കുക.
· 6 വയസുവരെയുള്ള കുട്ടികളിലെ ഭാരക്കുറവ് 25 ശതമാനത്തില്‍ താഴെയാക്കുക.
· 6 മുതല്‍ 59 മാസം വരെ പ്രായമുള്ള ചെറിയ കുട്ടികളില്‍ വിളര്‍ച്ച 43 ശതമാനത്തില്‍ താഴെയാക്കുക.
· 15 മുതലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടേയും 49 വയസ് വരെയുള്ള സ്ത്രീകളുടേയും വിളര്‍ച്ച 38 ശതമാനത്തില്‍ താഴെയാക്കുക.

ശാസ്ത്രീയമായ അറിവ് ഉപയോഗിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ പോഷണവും ആരോഗ്യവും ഉറപ്പുവരുത്താനാകും. നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും പരിസ്ഥിതിയുടെയും ഫലമാണ് നമ്മുടെ ആരോഗ്യം. തുടക്കം എന്ന നിലയില്‍ പോഷണത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണയും നിലവിലെ അവസ്ഥയും മനസിലാക്കേണ്ടതുണ്ട്. ശേഷം വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും അവയുടെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. ഈ അറിവിനൊപ്പം, ഒരു വ്യക്തിയുടെ ഉപഭോഗവും ബാധിക്കുന്ന പരിസ്ഥിതിയും മനസിലാക്കുന്നതിലൂടെ ആ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.

പോഷണം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ അറിവിന്റെ ഒരു പരമോന്നത കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുകയും പോഷണ നിലവാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രബിന്ദുവായി അംഗീകരിക്കപ്പെടുകയും ചെയ്യും.

കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളര്‍ച്ചയെയും മറ്റ് സാംക്രമിക രോഗങ്ങളെയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, അമൃതം ന്യൂട്രിമിക്‌സിന്റെ ഗുണനിലവാര വിലയിരുത്തല്‍ എന്നിവയാണ് പ്രധാനമായി പഠനവിധേയമാക്കുക.


പോഷന്‍ വാണി

വനിത ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്‌സ്ആപ് പ്രക്ഷേപണമായ പോഷന്‍വാണിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യത്തെ പ്രക്ഷേപണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്‌സാപ്പാണിത്. ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്. 'പോഷന്‍ വാണി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷേപണത്തിലൂടെ അവകാശങ്ങള്‍, നിയമങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യം, പോഷണം തുടങ്ങി സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ നിത്യവും അവതരിപ്പിക്കും. സംഭാഷണം, ലഘു നാടകം, ഗാനങ്ങള്‍, അഭിമുഖം എന്നിങ്ങനെയാണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

പ്രക്ഷേപണത്തിന്റെ പ്രത്യേകതകള്‍

· 2 മുതല്‍ 4 മിനിട്ട് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ദിവസവും പ്രക്ഷേപണം ചെയ്യുന്നത്.
· കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തുന്നു.
· ദിവസവും രാവിലെ 10 മണിക്ക് അതാതു ദിവസത്തെ സന്ദേശം പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അയക്കുന്നതാണ്.
· പ്രോഗ്രാം ഓഫീസര്‍മാര്‍ സി.ഡി.പി.ഒ.മാര്‍ക്കും സി.ഡി.പി.ഒ.മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും നിത്യവും സന്ദേശങ്ങള്‍ കൈമാറും.

· അങ്കണവാടി വര്‍ക്കര്‍മാര്‍ അവരുടെ ഗ്രൂപ്പുകളിലൂടെ ഈ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (11 hours ago)

Malayali Vartha Recommends