ഗൃഹപ്രവേശത്തിനെത്തിയ വീട്ടുകാര്‍ കണ്ടത് വിസര്‍ജ്യം തേച്ചുപുരട്ടി മലിനമാക്കിയ പുത്തന്‍വീട്!
കൊല്ലം വിളക്കുവട്ടം സ്വദേശിയായ ഗൃഹനാഥന് താന്‍ പുതുതായി പണിത വിട്ടിലേക്ക് ഗൃഹപ്രവേശന ചടങ്ങുകള്‍ക്കായി എത്തിയപ്പോള്‍ വീട്, മനുഷ്യവിസര്‍ജ്യവും ചാണകവും തേച്ച് മലിനമാക്കിയിരിക്കുന്നതാണ് കണ്ടത്.
സിപിഎമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്ന് പറയപ്പെടുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പുതിയതായി പണിത വീടിന്റെ പുറം ഭിത്തി മുഴുവന്‍ ചാണകവും മറ്റുംകൊണ്ട് മലിനമാക്കിയിരിക്കുകയാണ്.
ഭിന്നശേഷിക്കാരനായ രാജശേഖന്പിള്ള നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
പ്രദേശത്തെ ക്ലബ് ഭാരവാഹികളും വീട്ടുകാരും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha