Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു


യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു... മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13


ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്


ഇന്ത്യൻ കോസ്റ്റ് ഗാഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം;അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2...


നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത

സിനിമയല്ലിത് ജീവിതം.... കുടുംബത്തിന് കുടുംബം ജോലിക്ക് ജോലി പണത്തിന് പണം എല്ലാമുണ്ടായിട്ടും സുനിത ബേബിക്കിത് എന്തിന്റെ കേടെന്ന് നാട്ടുകാര്‍; ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോകാന്‍ തയ്യാറെടുക്കവേ എല്ലാം പൊളിച്ചത് ക്ലാസ് മേറ്റ്‌സുകളുടെ ആ ഒത്തുകൂടല്‍; മൂന്നാല് സിനിമകളുടെ തിരക്കഥകള്‍ കൂട്ടിയോജിപ്പിച്ചുള്ള ജീവിതം കണ്ട് അന്തം വിട്ട് മലയാളികള്‍

11 DECEMBER 2019 11:53 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ അടുത്തൊന്നും കണ്ടിട്ടില്ലാത്ത സിനിമയെ വെല്ലുന്ന കഥയുടെ ഉള്ളുകളികളാണ് പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. തിരുവനന്തപുരത്തെ വില്ലയില്‍ വച്ച് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് നടത്തിയ കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്താകുകയാണ്. പ്രേംകുമാറും വിദ്യയും പരിചയപ്പെടുന്നതു 15 വര്‍ഷം മുന്‍പ് ഫോണ്‍ കോളിലൂടെയാണ്. മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ സൂപ്പര്‍വൈസറായിരുന്നു പ്രേംകുമാര്‍. ബന്ധുവായ ദീപക്കിനെ ഹോട്ടലില്‍ വച്ച് കാണാതായെന്ന പരാതി പറയാനാണു വിദ്യ ഫോണ്‍ ചെയ്തത്. ഇതിലൂടെയുണ്ടായ പരിചയം വിവാഹത്തിലെത്തി. 8 വയസ് കൂടുതലും നാല് കെട്ടിയതുമായ യുവതിയെ വേണ്ടെന്ന് വയ്ക്കാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും അടി കൂടിയാണ് വിദ്യയെ സ്വന്തമാക്കിയത്. തേവരയിലടക്കം പല ഭാഗങ്ങളില്‍ ഇവര്‍ വാടകയ്ക്കു താമസിച്ചു. 6 മാസമായി ഉദയംപേരൂരിലായിരുന്നു.

അതേ സമയം കാമുകിയായ സുനിത ബേബി ഉയര്‍ന്ന നിലയിലായിരുന്നു. ലക്ഷങ്ങള്‍ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായില്‍ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്‌സിംഗ് കോളേജില്‍ രണ്ടുവര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്‌സിനു ചേര്‍ന്നു.

15വര്‍ഷം പ്രവൃത്തിപരിചയമുള്ള സുനിതയ്ക്ക് കോളേജ് അധികൃതര്‍ പഠനത്തിനൊപ്പം ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് തസ്തികയില്‍ ജോലിയും നല്‍കി. പ്രേംകുമാറാണ് പഠനത്തിന് പണം നല്‍കിയതെന്ന് ചില ബന്ധുക്കളോട് സുനിത പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ സിനിമാ തിയേറ്ററില്‍ മാനേജരായിരുന്നു പ്രേംകുമാറിന്റെ പിതാവ്. അങ്ങനെയാണ് സുനിത പഠിച്ച ചെറുവാരക്കോണത്തെ സ്‌കൂളില്‍ പ്രേംകുമാറും എത്തിയത്. ഈ സ്‌കൂളിന്റെ 25ാം വാര്‍ഷികത്തിനാണ് സുനിതയും പ്രേംകുമാറും വീണ്ടും ഒന്നിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലെത്തിയത്.

ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. കൊലപാതകത്തിന് ശേഷം വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഫോണ്‍ സിഗ്‌നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം. വിദ്യയെ കാണാനില്ലെന്നുള്ള പ്രേംകുമാറിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് പ്രേംകുമാര്‍ ട്രെയിനില്‍ ഉപേക്ഷിച്ച വിദ്യയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ബിഹാറില്‍ എത്തിയതായി തിരിച്ചറിയുകയും അന്വേഷണം ആ വഴിക്ക് നീങ്ങുകയും ചെയ്തിരുന്നു.

ദൃശ്യം മോഡല്‍ പോലെ ധ്യാനം കൂടാന്‍ പോയതും ഇതില്‍ വന്നത് യാദൃശ്ചികം. ഇവിടെ ധ്യാനം കഴിഞ്ഞ് വന്നാണ് പിടികൂടിയതെന്ന് മാത്രം. ആമച്ചലില്‍ രണ്ടുദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ വരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ ഞായറാഴ്ച സുനിത വന്നില്ല. തിങ്കളാഴ്ച രാവിലെ 11ന് പിതാവ് ജോണിയുടെ ഫോണില്‍ വെള്ളറട പൊലീസിന്റെ വിളിയെത്തി. സുനിതയുടെ രണ്ടു ജോഡി വസ്ത്രങ്ങളുമായി സ്‌റ്റേഷനില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. മാതാപിതാക്കള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ പ്രേംകുമാറും സുനിതയും അവിടെയുണ്ടായിരുന്നു.

അതേസമയം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ കാമുകി സുനിതയോടൊപ്പം 2 മാസം ഒരുമിച്ചു ജീവിച്ചപ്പോള്‍ പ്രശ്‌നങ്ങളുടലെടുത്തതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. പ്രേംകുമാര്‍ തന്നെയും അപായപ്പെടുത്തുമെന്നു സുനിത ഭയപ്പെട്ടു. കൊലപാതകത്തിനു ശേഷം പ്രേംകുമാറും പരിഭ്രമത്തിലായിരുന്നു. സുനിത ഹൈദരാബാദിലേക്കു തിരിച്ചുപോകാന്‍ ഒരുങ്ങിയിരുന്നു. പ്രേംകുമാര്‍ ഗള്‍ഫിലേക്കു കടക്കാനും ആലോചിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു  (4 hours ago)

അശ്ലീല വിഡിയോ കാണിച്ച് വിദേശ യുവതിയുടെ തട്ടിപ്പ്... വിദേശ യുവതിക്ക് ദുബായില്‍ തടവ് ശിക്ഷയും നാടുകടത്തലും  (6 hours ago)

"അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ"...നടി അനു ഇമ്മാനുവലിനെതിരെ സംവിധായകൻ മിഷ്കിൻ  (7 hours ago)

പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് വ്യാജ പണപ്പിരവിനിറങ്ങി; വ്യാജ പിരിവുകാരന്‍ കുടുങ്ങി  (7 hours ago)

പോലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു  (7 hours ago)

60 കാരി മുത്തശ്ശിയുമായി 22 കാരന്റെ പ്രണയം... പ്രദേശത്തെ ക്രമസമാധാന നില തകര്‍ത്തു എന്ന പേരില്‍ യുവാവിനെതിരെ പോലീസ് കേസ്  (7 hours ago)

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാടകം അവതരിപ്പിച്ച് കുട്ടികൾ; സ്കൂള്‍ അടച്ചുപൂട്ടിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തു  (7 hours ago)

പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13  (7 hours ago)

മാള്‍ സന്ദര്‍ശനത്തിനെത്തിയ സ്ത്രീയെ സ്പര്‍ശിച്ചു; ഇന്ത്യക്കാരന് തടവ് ശിക്ഷ  (7 hours ago)

ആറാം ക്ലാസ്സുക്കാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി; മരണകാരണമായത് നെഞ്ചിൽ കയറിയിരുനുള്ള മർദ്ദനം; തർക്കം പേരയ്ക്കയുടെ പേരിൽ  (8 hours ago)

രഞ്ജി ട്രോഫിയിൽ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്; കേരളം പിന്നിൽ  (8 hours ago)

യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു  (8 hours ago)

മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി  (8 hours ago)

ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​  (8 hours ago)

മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രം; രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്  (9 hours ago)

Malayali Vartha Recommends