Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും

ഭാര്യമാരായാല്‍ ഇങ്ങനെയാവണം... വിവാഹ ശേഷം നാലാം ദിവസം ഭര്‍ത്താവിനെയും വീട്ടുകാരെയും ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കിക്കിടത്തി പണവും പണ്ടവുമായി മുങ്ങി; യുവതി പോയത് 3 ലക്ഷത്തിലധികം വിലവരുന്ന ആഭരണങ്ങളും എഴുപതിനായിരം രൂപയുമായി

15 DECEMBER 2019 03:19 PM IST
മലയാളി വാര്‍ത്ത

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയാറ്. അത് ഭൂമിയില്‍ കണ്ടെത്തുന്നു എന്നു മാത്രം. വീട്ടില്‍ വന്ന് കയറുന്ന മഹാലക്ഷ്മിയെ പുറംകാല് കൊണ്ട് തട്ടരുതെന്ന ചൊല്ലുമുണ്ട്. അതായത് ഭാര്യമാര്‍ മഹാലക്ഷ്മിമാരാണ്. അവര്‍ വീട്ടില്‍ ഐശ്വര്യമെന്ന സമ്പത്ത് കൊണ്ടു വരും എന്നാണ് വയ്പ്പ്. എന്നാല്‍ വീട്ടില്‍ വന്ന മഹാലക്ഷ്മി സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോയാലോ. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

തികച്ചും വിചിത്രമായ സംഭവമാണ് ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. വിവാഹ ശേഷം നാലാം ദിവസം നവവധു ആഭരണങ്ങളും പണവുമായി മുങ്ങി. ഭര്‍തൃവീട്ടുകാരെ മയക്കികിടത്തിയ ശേഷമാണ് നവവധു കടന്നു കളഞ്ഞത്. ഉത്തര്‍പ്രദേശ് ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. റിയ എന്ന യുവതിയാണ് ഭര്‍തൃവീട്ടുകാരെ മയക്കി കിടത്തി പണവും ആഭരണവുമായി മുങ്ങിയത്.

കഴിഞ്ഞ ഒമ്പതാം തീയതിയായരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. എസംഗഢ് സ്വദേശിയായ റിയ വെള്ളിയാഴ്ച അത്താഴ ഭക്ഷത്തില്‍ ലഹരി കലര്‍ത്തി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇവര്‍ ഒന്നടങ്കം മയക്കത്തിലായതോടെ ഈ സമയം റിയ പണവും ആഭരണവുമായി മുങ്ങുകയായിരുന്നു.

70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. ഭര്‍തൃ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവവുമുണ്ടായി. വിവാഹത്തിന് വൈകി എത്തിയതിനെ തുടര്‍ന്ന് വരനെ വേണ്ടെന്ന് വെച്ച് വധു അയല്‍ വാസിയെ വിവാഹം ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിവാഹത്തിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രിയോടെയാണ് വരനും സംഘവും വിവാഹവേദിയിലെത്തിയത്. വരനെത്താന്‍ വൈകിയത് വധുവിനും കുടുംബത്തിനും വലിയ നാണക്കേടുണ്ടാക്കിയെന്ന് വിവാഹത്തിന് എത്തിയവര്‍ പറയുന്നു.

വൈകിട്ട് വരെ കാത്തിരുന്നിട്ടും വരനെത്തിയില്ല. വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനത്തെച്ചൊല്ലി വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

കൂടുതല്‍ പണം നല്‍കണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇതിന്റെ പേരില്‍ വരന്റെ ബന്ധുക്കളെ വധുവിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും ഇതിനാലാണ് വിവാഹത്തിന് സമയത്തെത്താന്‍ സാധിക്കാത്തതെന്നുമാണ് വരന്റെ വീട്ടുകാര്‍ നല്‍കുന്ന വീശദീകരണം.

തര്‍ക്കത്തിനൊടുവില്‍ ഇരു വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. പോലീസ് ഇടപെട്ടതോടെ കുടുബങ്ങള്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍ വധുവിന് വരനൊപ്പം പോകാന്‍ താത്പര്യമില്ലായിരുന്നു. അയല്‍വാസിയായ യുവാവിനെ യുവതി വിവാഹം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും നവ വധു തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരെ കൊള്ളയടിച്ച് മുങ്ങിയ വാര്‍ത്തയും വരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി,  (4 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കുമെന്ന് മന്ത്രി  (28 minutes ago)

വംശീയ പീഡനം ആരോപിച്ച് കുടുംബം  (30 minutes ago)

കുത്തേറ്റ യുവാവ് നിരവധി കേസുകളില്‍ പ്രതി...  (38 minutes ago)

ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി  (50 minutes ago)

66 കോടി രൂപയുടെ കരാറിൽ  (56 minutes ago)

ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍  (1 hour ago)

മോദിക്ക് വോട്ട് ചെയ്തു കൊണ്ട് ചെയ്യും  (1 hour ago)

അയ്യപ്പ സംഗമവും ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും...  (1 hour ago)

മകളല്ല ഒരു കേസ് മാത്രമാണ്  (1 hour ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (1 hour ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (1 hour ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (2 hours ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (2 hours ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (2 hours ago)

Malayali Vartha Recommends