Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം... സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിരത്തിലധികം പൂക്കള്‍ ചേരുന്ന അവിസ്മരണീയ കാഴ്ച, ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച കനകക്കുന്നിന് പൂക്കാലമാകും

21 DECEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

മനംമയക്കുന്ന നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം. ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച കനകക്കുന്നിന് പൂക്കാലമാകും. സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിരത്തിലധികം പൂക്കള്‍ ചേരുന്ന അവിസ്മരണീയ കാഴ്ചയാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയതെന്ന് ടൂറിസം-സഹകരണം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പുഷ്പമേളയോടൊപ്പം കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ സസ്യ പ്രദര്‍ശനം, ഉത്പന്ന വിപണന മേള, ഗോത്ര പാരമ്ബര്യ പ്രകൃതി ചികിത്സാ ക്യാംപ്, ഗോത്ര ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവയുമുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് വസന്തോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ പത്തുമുതല്‍ വൈകിട്ട് എട്ടുവരെ പ്രവേശനമുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, മ്യൂസിയം, അഗ്രിക്കള്‍ച്ചറല്‍ കോളേജ്, ജവഹര്‍ലാല്‍ നെഹ്റു ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്പേസ് സെന്റര്‍, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വനഗവേഷണ കേന്ദ്രം, കിര്‍ത്താഡ്സ്, നിയമസഭാ മന്ദിരം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബോട്ടണി- കേരള യൂണിവേഴ്സിറ്റി, പൂജപ്പുര ആയുര്‍വദ ഗവേഷണ കേന്ദ്രം തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും ഇതില്‍ പങ്കെടുക്കുന്നു. പൂന്തോട്ട നഗരിയായ ബാംഗ്ലൂരില്‍ നിന്നും എത്തിച്ച 20,000 ത്തോളം ചെടികളാണ് പ്രധാന ആകര്‍ഷണം. പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കുന്ന സബര്‍മതി ആശ്രമത്തിന്റെയും ജഢായു പാര്‍ക്കിന്റെയും മാതൃകയിലുള്ള പുഷ്പാലംകൃത രൂപങ്ങളാണ് മറ്റൊരു ആകര്‍ഷണം.

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന ഓര്‍ക്കിഡ് ചെടികളുടെ പ്രദര്‍ശനം, ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ കാഴ്ചകളും ഇവിടെ കാത്തിരിക്കുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി പുഷ്പറാണി, പുഷ്പരാജ് മത്സരങ്ങളും ഉണ്ടാകും. മികച്ച റിപ്പോര്‍ട്ടിംഗിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനമുണ്ടാകും.




 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (9 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (23 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (37 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (45 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (53 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends