ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി. പിടികൂടി കൊണ്ടുപോയി പാർപ്പിക്കാനായി മുത്തങ്ങയിൽ ആനക്കൊട്ടിൽ (ക്രാൾ) സജ്ജമായി.
ഓപ്പറേഷൻ കണ്ണൂർ മഖ്ന എന്ന പേരിൽ മോഴയാനയെ പിടിക്കാനുള്ള ദൗത്യം അടുത്തദിവസം തന്നെ ആരംഭിക്കും. മുത്തങ്ങ ആനക്യാമ്പിലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ കഴിഞ്ഞ രാത്രിയാണ് ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ വളയംചാലിൽ എത്തിച്ചത്.
മറ്റൊരു കുങ്കിയാനയെ കൂടി എത്തിക്കാനുള്ള ശ്രമം തുടരുന്നു. അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ വിക്രമിനും നിരവധി ഓപ്പറേഷനുകളിൽ പങ്കാളിയായ ഭരതിനും പുറമേയാണ് മൂന്നാമതൊരു കുങ്കിയാനയെ കൂടി കൊണ്ടുവരാനുള്ള ശ്രമം. മോഴയെ കണ്ടെത്താനുള്ള വനംവകുപ്പ് ദ്രുതകർമസേനയുടെ നിരീക്ഷണം തുടരുന്നു. കണ്ടെത്തി അനുയോജ്യമായ സ്ഥലം ഉറപ്പായാൽ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ മയക്കുവേണ്ടി വെക്കാനുള്ള നടപടികൾ ആരംഭിക്കും.
"
https://www.facebook.com/Malayalivartha

























