Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കന്നട പോലീസേ ഇനിയില്ല... 8 മണിക്കൂറോളം മലയാളി മാധ്യമ പ്രവര്‍ത്തകരെ വണ്ടിയിലിരുത്തി നാട് ചുറ്റിച്ച് പച്ചവെള്ളം പോലും നല്‍കാതെ അതിര്‍ത്തിയില്‍ കൊണ്ടു വിട്ട കര്‍ണാടക പോലീസിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍; ഈ നടുക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാതൃഭൂമി റിപ്പോര്‍ട്ടറോടും ക്യാമറമേനോടും കാണിച്ച ക്രൂരതകള്‍ പുറത്ത്

21 DECEMBER 2019 11:48 AM IST
മലയാളി വാര്‍ത്ത

കര്‍ണാടക എന്നത് പാകിസ്ഥാന്‍ ആണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം കണ്ടത്. മംഗലൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മലയാളി മാധ്യമങ്ങളെ തെരഞ്ഞ് പിടിച്ച് പോലീസ് കമ്മീഷണര്‍ പിടികൂടി. അതിന് ശേഷം 8 മണിക്കൂറോളം അജ്ഞാത തടവറയില്‍. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് ആദ്യ അനുഭവം. നമ്മുടെ മുഖ്യമന്ത്രിയും ഡിജിപിയും എന്തിന് അവിടത്തെ ആഭ്യന്തര മന്ത്രിയും പറഞ്ഞിട്ടും അവരെപ്പറ്റി ഒരു വിവരവുമില്ല. ഇവിടെയാണെങ്കില്‍ ആ പോലീസ് പിന്നെ കാണില്ലായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തള്ളിപ്പറഞ്ഞ് ഒരു ജ്യുഡീഷ്യല്‍ അന്വേഷണവും ഉറപ്പിക്കാം. എന്നാല്‍ കര്‍ണാടക പോലീസ് ചെയ്തത്, മാധ്യമങ്ങളല്ലേ സല്‍ക്കരിച്ചേക്കാം എന്നല്ല. ഒരു തുള്ളി പച്ചവെള്ളം നല്‍കിയില്ലെന്ന് മാത്രമല്ല വ്യാജ മാധ്യമ പ്രവര്‍ത്തകരെന്നും ഇവരുടെ കൈയ്യില്‍ ആയുധമുണ്ടെന്നുവരെ കര്‍ണാടകത്തില്‍ ബ്രേക്കിംഗ് ന്യൂസായി കൊടുത്തു. കൂടാതെ മലയാളികള്‍ മൊത്തത്തില്‍ പ്രശ്‌നമാണെന്നും. നമ്മളെ ഒന്ന് ശ്രദ്ധിക്കണേന്നുമായി. കേരള സര്‍ക്കാരിന് പുല്ലു വില കല്‍പ്പിച്ച് അവസാനം പാകിസ്ഥാനില്‍പ്പെട്ട യുദ്ധ തടവുകാരെപ്പോലെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് അവരെ കേരള പോലീസിന് കൈമാറി.

ഇത്രയും അപമാനിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മാതൃഭൂമി ജിവനക്കാര്‍ക്ക് പറയാനുള്ളത് പോലീസുകാരുടെ മറ്റൊരു ക്രൂരതയാണ്. പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാത്യഭൂമി ന്യൂസ് ക്യാമറാമാനെയും റിപ്പോര്‍ട്ടറെയും പോലീസ് തല്ലിച്ചതച്ചു. അടിക്കല്ലേ മാതൃഭൂമി റിപ്പോര്‍ട്ടറും ക്യാമറമാനുമാണെന്നു പറഞ്ഞിട്ടും രക്ഷയില്ല. ഒരു വിലയും കല്‍പ്പിക്കാതെ താറുമാറെ തല്ലിച്ചതച്ചു. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ശങ്കര്‍ ക്യാമറാമാന്‍ വൈശാഖ് ജയപാലന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വൈശാഖ് വളരെ ദയനീയമാണ് സംഭവം വിവരിക്കുന്നത്.

ലാത്തിച്ചാര്‍ജ് തുടങ്ങിയതോടെ ഞാന്‍ ആ ഭാഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. എല്ലാ മാധ്യമപ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഉള്ളിലേക്ക് പോയപാടെ കണ്ടത് പോലീസ് ഒരാളുടെ തല അടിച്ച് പൊട്ടിച്ചിട്ട് അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. നമ്മുടെ കയ്യില്‍ ഇതിന്റെ വിഷ്യല്‍ ഉണ്ട്. എഴുന്നേല്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കിടന്നിട്ടും പോലീസ് അയാളുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. 20 തോളം പോലീസുകാര്‍ ചേര്‍ന്ന് ബാരിക്കേഡിന്റെ പുറത്ത് കടന്ന് പ്രതിഷേധക്കാരെ വളഞ്ഞിട്ട് അടിയ്ക്കാന്‍ തുടങ്ങി. ഈ ദൃശ്യങ്ങളും നമ്മുടെ കൈവശം ഉണ്ട്.

ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് കണ്ടതോടെ ഞങ്ങളെ അടിയ്ക്കാന്‍ തുടങ്ങി. ആദ്യം റിപ്പോര്‍ട്ടറായ അരുണ്‍ ശങ്കറിന്റെ തലയ്ക്കിട്ട് അടിച്ചു,പിന്നെ ക്യാമറയുടെ ലൈറ്റ് അടിച്ചുപൊട്ടിച്ചു. പിന്നീട് എന്റെ കയ്യിലടിച്ചു, ഇതോടെ ക്യാമറയുടെ ഹാന്റില്‍പൊട്ടി, പോലീസ് ക്യാമറ പിടിച്ചുവാങ്ങി. പിന്നെ എന്റെ കയ്യില്‍ ക്യാമറ ഇല്ല. സ്ഥലത്തേക്ക് വരുന്ന പോലീസും പോകുന്ന പോലീസുമെല്ലാം ഭീകരമായിട്ട് അടിയ്ക്കുകയായിരുന്നു. ഞാന്‍ ഏകദേശം 500 മീറ്ററോളം ഓടിയിട്ടാണ് പോലീസ് ആദ്യം നിന്ന ഭാഗത്തേക്ക് എത്തിയത്. ഈ പോകുന്ന വഴിയെല്ലാം ഭീകരമായി പിറകിലും നെഞ്ചിലുമെല്ലാം അടിയ്ക്കുകയായിരുന്നു. എന്റെ തലയ്ക്കിട്ട് അടികിട്ടി. ഇതോടെ വയ്യാതായി ഞാനൊരു സ്ഥലത്ത് ഇരുന്നു. അത്ര ഭീകര അന്തരീക്ഷമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്. അരുണിന്( റിപ്പോര്‍ട്ടര്‍) തലയ്ക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. അരുണിനോട് ഞാന്‍ സംസാരിച്ചു, അരുണിന് തിരിച്ച് സംസാരിക്കാന്‍ പറ്റുന്നില്ല. അടിച്ചിട്ട് എന്റെ തല പൊട്ടിയില്ല എന്ന് മാത്രമെയുള്ളു. ഭീകരമായ മര്‍ദ്ദനമാണ് നടന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള മര്‍ദ്ദനമായിരുന്നു.

ക്യാമറയുടെ ലൈറ്റ് അടിച്ച് പൊട്ടിച്ചശേഷം മൂന്ന് നാല് പോലീസുകാര്‍ ചേര്‍ന്ന് ക്യാമറ പിടിച്ചുവാങ്ങി. ക്യാമറയില്‍ ലൈവ് സംവിധാനങ്ങളെല്ലാം കണക്ടടായിരുന്നതിലാല്‍ അഞ്ചാറ് വയറുണ്ടായിരുന്നു. ഇവര്‍ വലിച്ചതോടെ എന്താണ് സംഭവിച്ചതെന്നറിയില്ല. ക്യാമറ എറിഞ്ഞതാണോ എന്നൊന്നും അറിഞ്ഞില്ല. എന്റെ ക്യാമറ നഷ്ടപ്പെട്ടു. ക്യാമറ എവിടെയാണെന്നു പോലും അറിയില്ല. ക്യാമറ തിരഞ്ഞു പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാന്‍. എനിക്ക് ഇനി അങ്ങോട്ട് പോകാന്‍ പേടിയാണ്. ഇവിടെ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തറിയരുതെന്ന ഒറ്റവാശിയാണ് പോലീസിന്. അവിടെ ആദ്യം എത്തിയത് ഞങ്ങളായിരുന്നു. ജലപീരങ്കി പ്രയോഗിച്ചതോടെ അവിടെ നിന്ന് സമരക്കാര്‍ ഓടി. അതിന് ശേഷം ബാരിക്കേഡുകള്‍ പോലീസ് തന്നെ മറിച്ചിട്ടു. സമരക്കാരെ പോലീസ് ഭീകരമായി തല്ലിച്ചതയ്ക്കുന്നത് കണ്ട് ഞങ്ങള്‍ അങ്ങോട്ട് ഓടിയെത്തിയതായിരുന്നു. ഇരുമ്പ് ബാരിക്കേഡിന്റെ പുറത്തിട്ട് ആള്‍ക്കാരെ അടിക്കുമ്പോള്‍ എത്ര വേദനയെടുക്കുമെന്ന് പോലീസിന് അറിയില്ലായിരിക്കും...ഈ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടാണ് ഇവര്‍ നമ്മളെ മര്‍ദ്ദിച്ചത്. ലൈവായത് കൊണ്ടാണ് കുറച്ച് ദൃശ്യങ്ങളെങ്കിലും ലഭിച്ചത് ക്യാമറ തിരിച്ചുകിട്ടുമോയെന്നും ദൃശ്യങ്ങളെടുക്കാന്‍ കഴിയുമോയെന്നൊന്നും അറിയില്ല.

അതിനിടെ ഡല്‍ഹി പോലീസും മാത്യഭൂമി റിപ്പോര്‍ട്ടറെ തല്ലിച്ചതച്ചു. ക്യാമറമാന്റെ തലയ്ക്കടിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (8 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (22 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (36 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (44 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (52 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends