വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം... പൗരത്വത്തിന്റെപേരില്‍ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഔദ്യോഗികമായി അമിത്ഷാ; ജനനത്തീയതി, സ്ഥലം കാണിക്കുന്ന രേഖ എന്നിവ മതി; ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകള്‍ക്കും വകുപ്പുണ്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിലര്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധത്തിലാണ്. സമാധാനപരമായി പോകുന്ന പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്കാണ് പോകുന്നത്. സംഘര്‍ഷത്തില്‍ പാവങ്ങളായ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ചിലര്‍ മരണപ്പെടുകയും ചെയ്യും. വസ്തുതകളറിയാതെയാണ് ബോധപൂര്‍വം ജനങ്ങളെ ഇടക്കി വിടുന്നതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്.
പൗരത്വത്തിന്റെപേരില്‍ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
പൊതുവായ ഒട്ടേറെ രേഖകള്‍ ഇതിനായിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി രാജ്യമൊട്ടുക്കും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രാലയവക്താവ് വെള്ളിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച് പ്രസ്താവന ട്വീറ്റുചെയ്തത്. അസം മാതൃകയില്‍ ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുമ്പോള്‍ 1971നുമുമ്പുള്ള ആധികാരികരേഖ വേണമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ട്വീറ്റ്.
ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകളുടെ കാര്യത്തില്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മതിയാവും. ഇത്തരക്കാരുടെ കാര്യത്തില്‍ തദ്ദേശവാസികള്‍ നല്‍കുന്ന തെളിവും സ്വീകാര്യമായിരിക്കും. പൗരത്വത്തിന് ഇതുപോലെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ ഉണ്ടാവുമെന്ന് മന്ത്രാലയവക്താവ് പറഞ്ഞു. പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും വക്താവ് ട്വീറ്റ് ചെയ്തു.
1987നുമുമ്പ് ഇന്ത്യയില്‍ ജനിച്ചവരും മക്കളും നിയമപ്രകാരം പൗരര്‍
1987നുമുമ്പ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനുമുമ്പ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
2004ലെ പൗരത്വനിയമ ഭേദഗതിയനുസരിച്ച്, മാതാപിതാക്കള്‍ അനധികൃത കുടിയേറ്റക്കാരല്ലാത്തവരും മാതാപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാവുകയും അനധികൃത കുടിയേറ്റക്കാരല്ലാതിരിക്കുകയും ചെയ്താല്‍ അവരുടെ മക്കളെ ഇന്ത്യക്കാരായി പരിഗണിക്കും. പൗരത്വനിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. അസമിലുള്ളവരുടെ പൗരത്വം നിര്‍ണയിക്കുന്നതിന് മാത്രമാണ് 1971 അടിസ്ഥാനവര്‍ഷമായി കണക്കാക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. അത് കൂടുതല്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടവരുത്തുകയും ആക്രമ സംഭവങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് ഇത്തരം ദൃശ്യങ്ങള്‍ പുറത്തിവിടരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്. അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അത് ഒരു തരത്തിലും അക്രമത്തിന് പ്രോത്സാഹനം ചെയ്യുന്നതാവരുതെന്ന് ഉറപ്പാക്കണം.
ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























