കാശ്മീരിലും കട്ട സപ്പോര്‍ട്ട്... ഇന്ത്യയില്‍ പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുമ്പോള്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ മോദി തരംഗം; മോദിയുടെ ഹൗഡി മോഡി അമേരിക്കയിലുണ്ടാക്കിയ മാറ്റം വളരെ വലുത്; 370 ആം വകുപ്പ് റദ്ദാക്കിയത് മോദിയുടെ വികസനനയത്തിന് പുത്തന്‍ ഉണര്‍വെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പ്രശസ്തിയും ലോകം കടന്നിരിക്കുകയാണ്. ലോക പോലീസെന്ന് നമ്മളെപ്പോഴും പറയുന്ന അമേരിക്ക നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അമേരിക്കന്‍ പാര്‍ലമെന്റില്‍ അങ്ങനെ മോദി സ്വീകാര്യനാവുകയാണ്.
370ാം വകുപ്പ് റദ്ദാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തിനും അഴിമതിക്കെതിരായ യുദ്ധത്തിനും മത, ജാതി, ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനും സഹായകമായതായി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ജോ വില്‍സണ്‍ മോദിയെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു. ഹൗസ് ഓഫ് റെപ്രസന്ററ്റീവില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ കുതിപ്പും വികസന സ്ഥിരതയേയും ജോ വില്‍സണ്‍ എടുത്തുപറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കയിലെ കഴിഞ്ഞതവണത്തെ സന്ദര്‍ശനത്തിലെ ഹൗഡി മോഡി പരിപാടിയുടെ പ്രാധാന്യവും അതുണ്ടാക്കിയ ഉണര്‍വും ഇന്ത്യന്‍ സമൂഹം അമേരിക്കയുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്കും ജോ വില്‍സണ്‍ എടുത്തുപറഞ്ഞു. 52000 പേര്‍ പങ്കെടുത്ത പരിപാടി അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശ പ്രധാനമന്ത്രിക്ക് ലഭിച്ച ഏറ്റവും വലിയ സ്വീകരണമായിരുന്നുവെന്നും വില്‍സണ്‍ ചൂണ്ടിക്കാട്ടി.
നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യമുള്ള ഇന്ത്യന്‍ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയത്തില്‍ നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ പിന്തുണ വികസനത്തിനുള്ളതാണെന്ന് വില്‍സണ്‍ എടുത്തുപറഞ്ഞു. ലോകചരിത്രത്തില്‍ ഇസ്ലാമിക ഭീകരതയുടെ ക്രൂരമുഖമായ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമാണ് മുംബൈ ഭീകരാക്രമണമെന്നും തന്റെ മുംബൈ സന്ദര്‍ശനവും ശ്രദ്ധാഞ്ജലി ചടങ്ങും ഓര്‍മ്മിപ്പിച്ചു കൊണ്ട് വില്‍സണ്‍ സൂചിപ്പിച്ചു.
മേദിയെ അമേരിക്കക്കാര്‍ക്കിടയില്‍ സ്വീകാര്യനാക്കിയ പരിപാടിയായിരുന്നു കഴിഞ്ഞ സെപ്റ്റംബറില്‍ സംഘടിപ്പിച്ച ഹൗഡി മോദി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതിയ കലാപരിപാടികളോടെയാണ് ഹൂസ്റ്റണില്‍ ഹൗഡി മോദിക്ക് അരങ്ങുണര്‍ന്നത്. ചടങ്ങിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൂസ്റ്റന്റെ സമ്മാനമായി ഭീമന്‍ താക്കോലാണ് മേയര്‍ സമ്മാനിച്ചത്. ഇന്ത്യ അമേരിക്ക ബന്ധത്തിലെ ഊഷ്മളത ഡെമോക്രാറ്റ് നേതാവും പാര്‍മലെന്റ് അംഗവുമായ സ്‌റ്റെനി ഹോ പറഞ്ഞു.
പ്രസിഡന്റ് ട്രംപ് എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ എത്തിയത് മോദിയ്ക്കുള്ള വലിയ അംഗീകാരമായി. പ്രധാനമന്ത്രി നേരിട്ടെത്തി പ്രസിഡന്റിനെ വേദിയിലേക്കാനയിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് ജനാധിപത്യരാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ ഒന്നിച്ച് വേദിയിലെത്തിയതോടെ സ്‌റ്റേഡിയത്തില്‍ ആവേശക്കടലിരമ്പി. 2017ല്‍ താങ്കളുടെ കുടുംബത്തെ എനിക്ക് പരിചയപ്പെടുത്തി, ഇപ്പോഴിതാ എന്റെ കുടുംബത്തെ പരിചയപ്പെടുത്തുന്നു. സദസിനെ ചൂണ്ടി മോദി ട്രംപിനോട് ഇതാണ് പറഞ്ഞത്.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം അമേരിക്കയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വലുതാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. തന്നെക്കാള്‍ മികച്ച സുഹൃത്ത് ഇന്ത്യയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ട്രംപ്. ഇസ്ലാമിക തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ നിറഞ്ഞ കയ്യടിയോടെയാണ് എന്‍ആര്‍ജി സ്‌റ്റേഡിയം സ്വീകരിച്ചത്. അതിര്‍ത്തി സംരക്ഷണം ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാണെന്ന് പ്രസിഡന്റ് ചൂണഅടിക്കാട്ടി. നിയമവിരുദ്ധകുടിയേറ്റം അനുവദിക്കാനാവില്ല. നിയമവിരുദ്ധകുടിയേറ്റക്കാരുടെയല്ല , ഇന്ത്യന്‍ സമൂഹത്തിന്റെ താല്‍പര്യ സംരക്ഷണത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷകളിലടക്കമുള്ള ഇന്ത്യയുടെ വൈവിധ്യം അടിവരയിട്ടു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഹൗഡി മോദി എന്ന് ചോദിച്ചാല്‍ ഇന്ത്യയില്‍ എല്ലാം നന്നായി പോകുന്നു എന്ന് പറയുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് അമേരിക്കന്‍ ജനതയേയും കൈയ്യിലെടുത്തു. അതാണിപ്പോള്‍ അമേരിക്കന്‍ പാര്‍ലമെന്റും ഏറ്റടുത്തിരിക്കുന്നതും.
https://www.facebook.com/Malayalivartha

























