തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ രക്ഷപ്പെട്ട ഏഴുപേരില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ഇനി രണ്ട് ആളുകളെ കൂടി പിടികൂടാനുണ്ട്. വെസ്റ്റ് പൊലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയിട്ടുള്ളത്.
ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഏഴ് പേരെയും. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ട സംഘം ഇതുതടയാനായെത്തിയ പൊലീസുകാരനെ മര്‍ദ്ദിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍, ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. രാത്രി 7.50 നായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























