Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

സെമി ഹൈസ്പീഡ് റെയില്‍വേ ഇടനാഴി പദ്ധതിയായ 'സില്‍വര്‍ ലൈന്‍', തിരുവനന്തപുരം-തൃശൂര്‍ യാത്രാസമയം 2 മണിക്കൂര്‍ 19 മിനിറ്റ് ആക്കും!

21 DECEMBER 2019 10:52 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര അനുമതി ലഭിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍വേ ഇടനാഴി (വേഗ റെയില്‍പാത) പദ്ധതിയായ 'സില്‍വര്‍ ലൈന്‍' യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്ക് 2 മണിക്കൂറില്‍ എത്താം! തൃശൂര്‍കാര്‍ക്ക് ഇനി കാസര്‍കോട് ബേക്കല്‍ കോട്ടയില്‍ പോകണമെങ്കിലും തിരുവനന്തപുരത്ത് കോവളം ബീച്ചില്‍ പോകണമെങ്കിലും 2 മണിക്കൂര്‍ മതി.

കേന്ദ്ര റെയില്‍വേ മന്ത്രാലയം, കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍) നിക്ഷേപ സമാഹകരണവുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണ് തത്വത്തില്‍ നല്‍കിയത്. തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും 4 മണിക്കൂറിനുള്ളില്‍ കാസര്‍കോടും എത്താന്‍ കഴിയും. കാസര്‍കോടിനും മലപ്പുറം തിരൂരിനുമിടയില്‍ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാത നിര്‍മിക്കുക. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള പാതയില്‍ നിന്നു അകന്നും ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാത നിര്‍മിക്കുക.

കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവ ഉള്‍പ്പെടെ 10 സ്റ്റേഷനുകളാണ് 11 ജില്ലകളിലൂടെ കടന്നുപോകുന്ന സില്‍വര്‍ ലൈന്‍ റെയിലിനുള്ള സ്റ്റേഷനുകള്‍ .തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങള്‍ പാതയുടെ പരിധിയില്‍ വരും.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തായാണ് സില്‍വര്‍ ലൈന്‍ റെയില്‍വേ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. സാധാരണ ട്രെയിനുകളില്‍ നിന്നു വേഗ ട്രെയിനിലേക്ക് എളുപ്പത്തില്‍ മാറി കയറാനാകും. വേഗ റെയില്‍ പാത കൊച്ചുവേളി കഴിഞ്ഞാല്‍ നിലവിലുള്ള റെയില്‍ പാതയ്ക്കു സമീപമെത്തുക തൃശൂരിലാകും.

വിശദമായ സാധ്യതാ പഠനത്തിനും ഗതാഗത പഠനത്തിനും ശേഷം ലാഭകരമായി നടപ്പാക്കാമെന്നു കണ്ടെത്തിയ രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. റെയില്‍വേ ബോര്‍ഡിന്റെ പൂര്‍ണ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. ഭൂമി ഏറ്റെടുക്കുന്നതടക്കം 66,405 കോടി രൂപയാണ് ചെലവ്. കേരളത്തിന്റെ തെക്കു നിന്നു വടക്കു വരെ നീളുന്ന പാതയായതിനാല്‍ 1200 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടിവരും. നിലവിലുള്ള റെയില്‍പാതയ്ക്കു സമീപം മിക്ക സ്ഥലത്തും റെയില്‍വേയ്ക്ക് സ്വന്തമായി സ്ഥലമുള്ളതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പ്രതിസന്ധിയാകില്ലെന്നാണ് വിലയിരുത്തല്‍.

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയില്‍ ഗതാഗതം ഇപ്പോള്‍ തന്നെ 100 ശതമാനമാണ്. കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനോ നിലവിലുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനോ കഴിയാത്ത സ്ഥിതി. റോഡ് ഗതാഗതം ദിനംപ്രതി ദുഷ്‌കരമായി മാറിയിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അതിവേഗ റെയില്‍ ഇടനാഴി നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാതയില്‍ ഉടനീളവും സ്റ്റേഷനുകളിലും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സോളര്‍ പാനലുകള്‍ സജ്ജീകരിക്കും. തുടക്കത്തില്‍ പ്രതിദിനം അറുപതിനായിരത്തിലേറെ യാത്രക്കാരുണ്ടാവുമെന്നു കണക്കാക്കുന്നു. തിരക്കുള്ള സമയത്ത് ഒരു ദിശയില്‍ മാത്രം 1300 യാത്രക്കാരെയാണു റെയില്‍ ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ആധുനിക സിഗ്നല്‍ സംവിധാനത്തോടൊപ്പം ടിക്കറ്റിങ്, യാത്രാസൗകര്യം എന്നിവ സില്‍വര്‍ ലൈനിന്റെ പ്രത്യേകതകളാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (8 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (22 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (36 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (44 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (52 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends