പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരെ വീണ്ടും സമരം ശക്തം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പുതുവൈപ്പില്‍ ജനവാസകേന്ദ്രത്തില്‍ പുതിയ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി പദ്ധതിയുടെ നിര്‍മാണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കെയാണ് പൊലീസ് സുരക്ഷയില്‍ ടെര്‍മിനല്‍ നിര്‍മാണം വീണ്ടും ആരംഭിച്ചത്.
കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഐഒസി ടെര്‍മിനല്‍ നിര്‍മാണം പുനരാരംഭിച്ചത്.
സമരം പ്രതിരോധിക്കാന്‍ വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്. 600-ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ എല്‍എന്‍ജി ടെര്‍മിനലിലേക്കുള്ള റോഡ്, പൊലീസിന്റെ കനത്ത ബന്തവസിലാണ്. പദ്ധതിയുടെ കവാടത്തിനു സമീപം ബാരിക്കേഡുകളും ഉയര്‍ത്തിയിട്ടുണ്ട്.
സ്ത്രീകളടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച രാവിലെ എട്ടുമണിയോടെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എളംകുന്നപ്പുഴ പഞ്ചായത്ത് ഓഫിസിന് സമീപം സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും നടന്നു വരികയാണ്.
https://www.facebook.com/Malayalivartha

























