പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം... നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന പോലീസ് മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു സമരസമിതിയുടെ മാര്‍ച്ച്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിയ ടെര്‍മിനല്‍ നിര്‍മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്.
https://www.facebook.com/Malayalivartha

























