Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തി, കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്ബനിയില്‍ ജോലി തരപ്പെട്ടതോടെ അവിടെ നിന്നും തോമസ് ചാണ്ടി ജീവിതം തുടങ്ങി... അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തെത്തിയതോടെ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരിവായി; മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ്‌പോള്‍സ് പള്ളിയില്‍

21 DECEMBER 2019 12:43 PM IST
മലയാളി വാര്‍ത്ത

ഇന്നലെ അന്തരിച്ച കേരളത്തിന്റെ മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച നടക്കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം തിങ്കളാഴ്ച ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും വീട്ടിലും പൊതു ദര്‍ശനത്തിന് വെച്ച ശേഷം ചൊവ്വാഴ്ച ചേന്നംകരി സെന്റ്.പോള്‍സ് മാര്‍ത്തോമ ദേവാലയത്തിലെ സെമിത്തേരിയിലാണ് സംസ്‌ക്കരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ പ്രത്യേകം ക്രമീകരിച്ച വാഹനത്തില്‍ ഇടപ്പള്ളി - പാലാരിവട്ടം ബൈപ്പാസ് വൈറ്റില വഴി മൂന്ന് മണിയോടെ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിക്കും. അഞ്ചുമണിവരെ ഇവിടെ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ പൂപ്പള്ളിയ്ക്ക് സമീപമുള്ള ഭവനത്തില്‍ എത്തിക്കും. 12 മണിയോടെ നടക്കുന്ന പ്രാര്‍ഥനകള്‍ക്കും മറ്റും ശേഷം ചൊവ്വാഴ്ച രണ്ടുമണിയോടെ സംസ്‌ക്കാരം നടക്കും. മൂന്ന് മണിക്ക് പള്ളിയങ്കണത്തില്‍ അനുശോചന സമ്മേളനവും നടക്കും.

വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് കുട്ടനാട്ടിലെ ചേന്നങ്കേരി വെട്ടിക്കാട്ട് കളത്തിപ്പറമ്ബില്‍ തോമസ് ചാണ്ടിയുടേത്. പത്താംക്‌ളാസ് വിദ്യാഭ്യാസവും ടെലിപ്രിന്റിങ്ങും പഠിച്ച ശേഷം യൂത്ത്കോണ്‍ഗ്രസ് രാഷ്ട്രീയവുമായി നടക്കുന്ന കാലത്താണ് തോമസ് ചാണ്ടി ഗള്‍ഫിലേക്ക് വിമാനം കയറിയത്. ഒരു അമേരിക്കന്‍ കപ്പലില്‍ സ്റ്റോറിന്റെ ചുമതലയുമായി ഗള്‍ഫ് ജോലി തുടങ്ങി. പുറംകടലിലെ പണിക്കിടയില്‍ ഛര്‍ദിയും അസുഖവുമായതോടെ അഞ്ചുമാസം കൊണ്ട് ആ പണി നിര്‍ത്തി. കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്ബനിയില്‍ ജോലി തരപ്പെട്ടു. അവിടെനിന്നാണ് തോമസ് ചാണ്ടി ജീവിതം തുടങ്ങിയത്. അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തുമെത്തിയതാണ് തോമസ് ചാണ്ടിയുടെ രാഷ്ട്രീയത്തിലെ വഴിത്തിരിവ്. മന്ത്രിമാര്‍ക്കും മറ്റും കുവൈത്തില്‍ ആതിഥ്യമരുളുകയായിരുന്നു സംഘടനയുടെ പ്രധാന പരിപാടി. അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനടക്കമുള്ളവരുമായി നല്ല അടുപ്പം ഉണ്ടാക്കാനായി. എണ്‍പതുകളില്‍ അദ്ദേഹം കുവൈത്തില്‍ സ്‌കൂള്‍ ബിസിനസ്സിലേക്കു കടന്നു. അതോടെയാണ് ജീവിതം മാറുന്നത്. കുവൈത്തിലെ മലയാളി കുടുംബങ്ങള്‍ക്ക് മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസം പ്രശ്‌നമാണെന്നു മനസ്സിലാക്കി നാലഞ്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു സ്‌കൂള്‍ തുടങ്ങി. ആദ്യ വര്‍ഷം നഷ്ടമായിരുന്നു. കൂട്ടുകാര്‍ പിന്‍വാങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ അവരെ ഒഴിവാക്കി ചാണ്ടി സ്‌കൂള്‍ ഏറ്റെടുത്തു. 1985-ലായിരുന്നു ഇത്.

സ്‌കൂള്‍ രക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കുവൈത്ത് യുദ്ധമെത്തി. ഉണ്ടാക്കിയതെല്ലാം നശിച്ചു. വെറുംകൈയോടെ നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. പിന്നീട് യുദ്ധം അവസാനിച്ചുകഴിഞ്ഞ് വീണ്ടും കുവൈത്തിലേക്ക് മടങ്ങി. പിന്നെ, ഒരു കയറ്റമായിരുന്നുവെന്നാണ് തോമസ് ചാണ്ടി പറയാറ്. അഞ്ചു സ്‌കൂളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, റെസ്റ്റൊറന്റ്... ബിസിനസ് സാമ്രാജ്യം വളര്‍ന്നു. ഒപ്പം നാട്ടിലും ഹോട്ടല്‍ വ്യവസായത്തില്‍ കാലുകുത്തി. ആലപ്പുഴയില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്ബനിയുടെ പേരില്‍ ലേക് പാലസ് റിസോര്‍ട്ട് ആരംഭിച്ചുകൊണ്ടായിരുന്നു അത്. ഇതിനിടെ, 'കുവൈത്ത് ചാണ്ടി' എന്ന വിളിപ്പേരുംകിട്ടി. രാഷ്ട്രീയക്കാരില്‍ ഏറെയടുപ്പം കെ. കരുണാകരനുമായായിരുന്നു. ആ ബന്ധം മുറുകിയതോടെ കരുണാകരന്റെ വിശ്വസ്തന്‍ എന്ന സ്ഥാനമായി തോമസ് ചാണ്ടിക്ക്. കരുണാകരന്‍ ഡി.ഐ.സി. ഉണ്ടാക്കിയപ്പോള്‍ അണിയറയില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു. ഡി.ഐ.സി. മത്സരിക്കാന്‍ 18 പേരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ചാണ്ടിയോട് കരുണാകരന്‍ പറഞ്ഞു- 'താന്‍ എനിക്കുവേണ്ടി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് ഒരു സീറ്റ് തരാന്‍ പോകുന്നു. എവിടെ വേണം?' അമ്ബലപ്പുഴ എന്നായിരുന്നു ചാണ്ടിയുടെ മറുപടി.

തനിക്ക് രാഷ്ട്രീയമറിയാമോടോ എന്നായിരുന്നു കരുണാകരന്റെ ചോദ്യം. അമ്ബലപ്പുഴ ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. അവിടെ നിങ്ങള്‍ എട്ടുതട്ടില്‍ പൊട്ടും. കുട്ടനാട്ടില്‍ മത്സരിക്ക് എന്നായി ലീഡര്‍. കുട്ടനാട് സി.പി.എം. കോട്ടയല്ലേ എന്നു ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് മറികടക്കാന്‍ കഴിയും. അവിടെ ക്രിസ്ത്യാനികള്‍ ധാരാളമുണ്ടെന്നായിരുന്നു കരുണാകരന്റെ നിരീക്ഷണം. അന്ന് 18 ഡി.ഐ.സി. സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ ജയിച്ചത് തോമസ് ചാണ്ടി മാത്രം. കുട്ടനാട്ടില്‍നിന്ന് 2006 മുതല്‍ രണ്ടു തവണ തുടര്‍ച്ചയായി എം.എല്‍.എ.യായിരുന്ന തോമസ് ചാണ്ടിക്ക് മൂന്നാം തവണ സീറ്റ് നല്‍കേണ്ടെന്ന നിലപാടായിരുന്നു ജില്ലയിലെ സി.പി.എം. നേതൃത്വത്തിന്. കുട്ടനാട് സീറ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ജില്ലാക്കമ്മിറ്റി പ്രമേയവും പാസ്സാക്കി. എം.എല്‍.എ. ഏറിയ സമയവും ഗള്‍ഫിലാണെന്നും മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു ആക്ഷേപം. ഇത് സി.പി.എമ്മിനെ ദുര്‍ബ്ബലമാക്കുന്നുവെന്നുമായിരുന്നു സി.പിഎമ്മിന്റെ പ്രയാസം. ഇതറിഞ്ഞ് കുവൈത്തില്‍നിന്ന് നാട്ടിലെത്തിയ തോമസ് ചാണ്ടി പ്രഖ്യാപിച്ചു- ഇത്തവണയും ഞാന്‍ നില്ക്കും ജയിക്കും മന്ത്രിയുമാകും. വകുപ്പും പറഞ്ഞു- ജലവിഭവം. പറഞ്ഞതു പോലെ എല്ലാം നടന്നു, വകുപ്പ് ഒഴികെ. തോമസ് ചാണ്ടിയുടെ സ്വാധീനത്തിന്റെ ആഴം അതോടെ ജില്ലയിലെ സി.പി.എമ്മുകാര്‍ക്ക് മനസ്സിലായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (9 minutes ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (23 minutes ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (37 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (45 minutes ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (53 minutes ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (1 hour ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (1 hour ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (1 hour ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (2 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (3 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (3 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (3 hours ago)

Malayali Vartha Recommends